Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാൻസിസ്റ്ററുമായി അനുഷ്‌ക എത്തി; പക്ഷേ ആരാധർക്ക് നിരാശ; പട്ടാളവേഷത്തിലുള്ള നടിയുടെ ചിത്രവുമായി പികെ പോസ്റ്റർ

ട്രാൻസിസ്റ്ററുമായി അനുഷ്‌ക എത്തി; പക്ഷേ ആരാധർക്ക് നിരാശ; പട്ടാളവേഷത്തിലുള്ള നടിയുടെ ചിത്രവുമായി പികെ പോസ്റ്റർ

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം പി.കെ ഇതിനോടകം ഏറെ ചർച്ചാ വിഷയമായതാണ്. സിനിമിയിലെ അമീർ ഖാൻ റേഡിയോ ഉപയോഗിച്ച് തന്റെ നഗ്‌നത മറച്ച് നിൽക്കുന്ന പോസ്റ്റർ ആയിരുന്നു ഇതിന് പ്രധാന കാരണം. ആ വിവാദങ്ങൾ അവസാനിക്കും മുമ്പേയാണ് അനുഷ്‌കയും ട്രാൻസിസ്‌റററുമായി എത്തുമെന്ന് റിപ്പോർട്ട് വന്നത്.

എന്നാൽ ഈ പോസ്റ്റർ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നല്കി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. അനുഷ്‌ക ഏത് കോലത്തിൽ വരുന്നു എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരുന്നവർക്ക് പട്ടാള വേഷത്തിൽ ട്രാൻസിസ്റ്ററുമായി നില്ക്കുന്ന നടിയെയാണ് കാണാൻ കഴിഞ്ഞത്.ഇതിനൊപ്പം അനുഷ്‌കയും ആമിറുമായുള്ള പോസ്റ്ററും

പുറത്തിറക്കിയിട്ടുണ്ട്. പികെയുടെ നാലാമത്തെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഡിസംബർ 19 ന് ചിത്രം റിലീസ് ചെയ്യും.
അമീറിനെയും അനുഷ്‌കയെയും കൂടാതെ സുശാന്ത് സിങ് രജ്പുത്, സഞ്ജയ് ദത്ത് ശർമ, ബോമൻ ഇറാനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP