Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് ഇതിഹാസത്തിനായി പികെയുടെ പ്രത്യേക പ്രദർശനം;ചിത്രത്തെയും അമീർഖാനെയും വാനോളം പുകഴ്‌ത്തി സച്ചിനും; ചിത്രം നാളെ റിലീസിന്

ക്രിക്കറ്റ് ഇതിഹാസത്തിനായി പികെയുടെ പ്രത്യേക പ്രദർശനം;ചിത്രത്തെയും അമീർഖാനെയും വാനോളം പുകഴ്‌ത്തി സച്ചിനും; ചിത്രം നാളെ റിലീസിന്

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് അമീർഖാനും  അേദ്ദഹത്തിന്റെ പുതിയ ചിത്രം പി കെ യ്ക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ
തെൻഡുൽക്കറിന്റെ പ്രശംസ. കഴിഞ്ഞ ദിവസം സച്ചിനായി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട ശേഷമാണ്  ഇങ്ങനെ
അഭിപ്രായപ്പെട്ടത്. പികെയിൽ ആമിർ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് പികെ യെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ കഥ താൻ പുറത്ത് പറയുന്നില്ലെന്നും എല്ലാവരും ചിത്രം കണ്ടിരിക്കണമെന്നും തീർത്തും വ്യത്യസ്തമായ ചിത്രമാണ് പി.കെ യെന്നും സച്ചിൻ പറഞ്ഞു.

ചിത്രത്തിൽ ആമിറിന്റെയും അനുഷ്‌കയുടെയും ജോഡി വളരെ മികച്ചതായിരുന്നുവെന്നും വളരെ വലിയ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും സച്ചിൻ പറഞ്ഞു. പ്രദർശനത്തിന് സച്ചിന്റെ കൂടെ ആമിറും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്റർ നാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ മത്സരിക്കാൻ ന്യൂഡൽഹിയിൽ എത്തിയിരുന്ന ടെന്നീസ് ഇതിഹാസം റോജർ ഫെഡററും സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിനിമയുടെ പോസ്റ്റർ കണ്ടതിന്റെ ശേഷമാണ് താരം സിനിമ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് തിയറ്ററുകളിൽ എത്തുക. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സുഷാന്ത് രജ്പുത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിനോദ് ചോപ്ര ഫിലിംസും ഹിറാനിയും യുടിവിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ തമാശക്ക് ഏറെ പ്രാധാന്യം നല്കിത്തന്നെയാണ് രാജ്കുമാർ ഹിറാനി പികെയും  ഒരുക്കിയിരിക്കുന്നത്.

2009ൽ ഹിറാനി അമീർ കൂട്ടു കെട്ടിൽ പിറന്നിരുന്ന 'ത്രീ ഇഡിയറ്റ്‌സ്' ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മുന്നാഭായ് എംബിബിഎസ്, ലഗേ രഹോ മുന്നാഭായ് എന്നീ ഹിറ്റുകൾക്ക് ശേഷം ഹിറാനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ബോജ്പുരി സംസാരിക്കുന്ന ബഹിരാകാശ യാത്രികനായാണ് അമീർ പി കെയിൽ പ്രത്യക്ഷപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP