Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പികെ ഇതുവരെ നേടിയത് 350 കോടി രൂപ; 500 കോടി ക്ലബിൽ കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമ ആകാൻ ഒരുങ്ങി അമീർഖാൻ ചിത്രം: തകർത്തെറിയുന്നത് സർവ്വറെക്കോർഡുകളും ഒരുമിച്ച്

പികെ ഇതുവരെ നേടിയത് 350 കോടി രൂപ; 500 കോടി ക്ലബിൽ കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമ ആകാൻ ഒരുങ്ങി അമീർഖാൻ ചിത്രം: തകർത്തെറിയുന്നത് സർവ്വറെക്കോർഡുകളും ഒരുമിച്ച്

തുടക്കം മുതൽ വിവാദങ്ങൾ കൂടപ്പിറപ്പായ പികെ എന്ന അമീർഖാൻ ചിത്രം ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും അത്ഭുതചിത്രമാകാനുള്ള തേരോട്ടം തുടരുകയാണ് . റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ അമീർഖാൻ ചിത്രമായ പികെ 350 കോടി രൂപ കളക്ഷൻ നേടിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതുവരെയുള്ള ബോളിവുഡ് റെക്കോർഡുകളെയെല്ലാം തകർത്തെറിയാനൊരുങ്ങുന്ന പികെ 500 കോടി ക്ലബിൽ കടക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന റെക്കോർഡിലേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ട്പ്രകാരം പികെ ഇന്ത്യയിൽ നിന്ന് 283 കോടിയും വിദേശത്ത് നിന്ന് 85 കോടിയും കളക്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ 500 കോടി ക്ലബിലെത്തുന്ന പ്രഥമ ഇന്ത്യൻ പടമെന്ന റെക്കോർഡ് പികെ സ്വന്തമാക്കുമെന്നാണ് വിഗദ്ധർ പ്രവചിക്കുന്നത്.

റിലീസ് ചെയ്ത് ഒരാഴ്ച തികഞ്ഞപ്പോഴേക്കും 200 കോടി ക്ലബിനടുത്തെത്താൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. അതായത് ഡിസംബർ 19 റിലീസ് ചെയ്ത ചിത്രത്തിന്റെ 26 വെള്ളിയാഴ്ച വരെയുള്ള കളക്ഷൻ 177 കോടിയാണ്. എട്ടാം ദിവസത്തെ കളക്ഷൻ മാത്രം ഏകദേശം 12 കോടി വരുമെന്നാണ് കണക്ക്.

റിലീസ് ചെയ്ത് ആദ്യദിനത്തിൽ 30 കോടി കളക്ഷൻ നേടി പികെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആദ്യ ദിനം തന്നെ ഇത്രയധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രം ആണ് രാജ്കുമാർ ഹിറാനിയുടെ പികെ. പ്രഥമദിനത്തിൽ 30 കോടി കളക്റ്റ് ചെയ്തുവെന്ന് പറയുന്നത്. ഇന്ത്യയിലെ കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇങ്ങനെ പോകുകയാണെങ്കിൽ പികെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ തരംഗം സൃഷ്ടിക്കും എന്നുറപ്പാണ്. അമീർ തന്നെ നായകനായി എത്തിയ ധൂം ത്രീ ആയിരുന്നു ആദ്യ ദിനം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. വിധു വിനോദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആണ് അമീർ ഖാൻ പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. ത്രീ ഇഡിയറ്റ്‌സിനു ശേഷം അമീർ ഖാനും രാജ്കുമാറും ഒന്നിച്ച ചിത്രം കൂടിയാണ് പികെ. അനുഷ്‌ക ശർമയാണ് അമീറിന്റെ നായികയായി എത്തിയത്. സമൂഹത്തിന് നല്ലൊരു സന്ദേശം നൽകി കടന്നു പോകുന്ന പികെയ്ക്ക് റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് പികെ തകർത്തോടുന്നത്. ആദ്യ ആഴ്ചയിലെ വരുമാനമനുസരിച്ച് അജയ് ദേവ്ഗണിന്റെ സിംഗം റിട്ടേൺസിന്റെ റെക്കോർഡും പികെ മറികടന്നിട്ടുണ്ട്. ലോകവ്യാപകമായി 6050 സെന്ററുകളിലാണ് പികെ റിലീസ് ചെയ്തിരിക്കുന്നത്. ഇതിൽ 5200 എണ്ണവും ഇന്ത്യയിലാണ്. പികെക്ക് ചെലവായത് 80 കോടി രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP