Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ചീവരത്തിന് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ പ്രിയദർശനും പ്രകാശ് രാജും; ഇരുവരും ഒന്നിക്കുന്ന ചിത്രം അണിയറയിൽ

കാഞ്ചീവരത്തിന് ശേഷം വീണ്ടും ഹിറ്റൊരുക്കാൻ പ്രിയദർശനും പ്രകാശ് രാജും; ഇരുവരും ഒന്നിക്കുന്ന ചിത്രം അണിയറയിൽ

2008ൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം മറ്റൊരു ഹിറ്റൊരുക്കാൻ സംവിധായകൻ പ്രിയദർശനും തെന്നിന്ത്യൻ താരം പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു.

പ്രിയദർശനും പ്രകാശ്‌രാജും ചിത്രത്തെപ്പറ്റി ചർച്ച നടത്തിയെന്നും താരത്തിന് തിരക്കഥ ഏറെ ഇഷ്ടമായെന്നും സംവിധായകനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മുൻ ചിത്രത്തിലെ പോലെ വളരെ ഹൃദയസ്പർശിയായ കഥാഗതിയാണ് ഈ ചിത്രത്തിനും ഉള്ളത്. കഥ കേട്ട ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

കാഞ്ചീവരം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാകും ഈ ചിത്രത്തിലും പ്രവർത്തിക്കുക. മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ല. ഇത്തവണയും ഒരു വൈകാരിക ഇതിവൃത്തമുള്ള ചിത്രവുമായാണ് ഇരുവരും ഒന്നിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുന്പുള്ള പട്ട്തുണി നെയ്ത്തുകാരുടെ അവസ്ഥയായിരുന്നു 'കാഞ്ചീവര'ത്തിന്റെ ഇതിവൃത്തം. ജീവിതം മുഴുവനും പട്ടുതുണി നെയ്തിട്ടും ഒരു പട്ടുസാരി വാങ്ങാൻ പോലും സാധിക്കാത്ത പാവപ്പെട്ട ഒരു നെയ്ത്തുകാരന്റെ വേഷമാണ് പ്രകാശ്‌രാജ് അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ വേഷത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മികച്ച ചിത്രത്തിനും മികച്ച അഭിനേതാവിനുമുള്ള (പ്രകാശ്‌രാജ്) ദേശീയ അവാർഡുകളാണ് കാഞ്ചീവരം വാരിക്കൂട്ടിയത്.

നിലവിൽ തൂങ്കാവാനം എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിക്കുന്നതിന്റെ തിരക്കിലാണ് പ്രകാശ്. ഇതോടൊപ്പം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിൽ രജനീകാന്തിനൊപ്പവും ജോളി എൽ.എൽ.ബി എന്ന റീമെയ്‌ക്ക് ചിത്രത്തിലും പ്രകാശ് അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP