Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോർജ്ജിന്റെ ലുക്ക്, മേരിടെ മുടി, മലരിന്റെ ചിരി...! ഒടുവിൽ പ്രേമം കേറിയങ്ങ് ഹിറ്റായി; മലയാളികളുടെ ഓണാഘോഷം കവർന്ന പ്രേമം സിനിമയ്ക്ക് ഇന്നു നൂറാം ദിവസം

ജോർജ്ജിന്റെ ലുക്ക്, മേരിടെ മുടി, മലരിന്റെ ചിരി...! ഒടുവിൽ പ്രേമം കേറിയങ്ങ് ഹിറ്റായി; മലയാളികളുടെ ഓണാഘോഷം കവർന്ന പ്രേമം സിനിമയ്ക്ക് ഇന്നു നൂറാം ദിവസം

 യുവതലമുറയുടെ ആഘോഷമാക്കുകയും അതോടൊപ്പം വിവാദങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാക്കുകയും ചെയ്ത ചിത്രമാണ് അൽഫോൻസ് പുത്രന്റെ പ്രേമം. നിറഞ്ഞകൈയടികളോടെ പ്രദർശനം തുടരുന്ന പ്രേമം ഇന്നു നൂറാം ദിവസത്തിലേക്ക് കടന്നു.

ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ചിത്രം അഭിനയിച്ച താരങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് നൽകിയത്. തീയറ്ററുകളിലേക്ക് പോവുന്നതിനു മുൻപ് മേരിയായി അഭിനയിച്ച അനുപമയുടെ മുടിയഴകിനെ പ്രേമിച്ച മലയാളികൾക്ക് സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ മലരെന്ന കോയമ്പത്തൂരുകാരിയായ സായി പല്ലവി പ്രേക്ഷകർക്ക് പുതിയൊരു വികാരമാവുകയായിരുന്നു. യുവതലമുറയിലെ സൂപ്പർ സ്റ്റാർ എന്ന പരാമർശത്തിന് നിവിൻപോളിയെ അർഹനാക്കുകയും ചെയ്തു പ്രേമം. നിവിന്റെ താടിയും ലുക്കും എന്തിന് ഷർട്ടും മുണ്ടും പോലും യുവാക്കൾക്ക് ഹരമായി.

തിരികൊളുത്തി വിട്ട വിവാദങ്ങൾ ഇതുവരെ കെട്ടണഞ്ഞിട്ടില്ലെങ്കിലും അടുത്ത കാലത്ത് ഇത്രയധികം പണം വാരിയ ന്യൂജനറേഷൻ ചിത്രം വേറെയില്ല. സിനിമ കാണുന്ന പ്രേക്ഷകൻ പ്രത്യേകിച്ച് യുവാക്കളിൽ ഏറിയ പങ്കിനും റിലേറ്റ് ചെയ്യ്‌തെടുക്കാൻ പറ്റുന്ന കഥാ തന്തുവാണ് പ്രേമത്തിന്റെ വിജയത്തിന് ഒരു പ്രധാന കാരണം. നാച്വറലായ തമാശകളും സംഭാഷണങ്ങളും ചിത്രത്തിന്റെ മിഴിവ് വർദ്ധിപ്പിച്ചു.

റിലീസ് ചെയ്ത് ആഴ്ചകൾക്കകം തന്നെ ഇന്റർനെറ്റിൽ എത്തിയ ചിത്രത്തിന്റെ വ്യാജനാണ് പ്രേമവുമായി ബന്ധപ്പെട്ടുവന്ന ആദ്യത്തെ വിവാദം. പിന്നീടങ്ങോട്ട് ഇന്നു വരെ വിവാദങ്ങൾ ഒഴിഞ്ഞ ദിവസങ്ങൾ പ്രേമത്തിനുണ്ടായിട്ടില്ല. ക്യാംപസുകളിൽ പ്രേമം തരംഗം ഉണ്ടായപ്പോൾ ഉണ്ടായ യുവത്വത്തിന്റെ അതിരുകടന്ന പ്രകടനങ്ങളും അപകടങ്ങളും ഡിജിപി സെൻകുമാറിന്റേതടക്കമുള്ള നിരവധി പേരുടെ വിമർശനങ്ങൾ ചിത്രത്തിനു നേരെയുണ്ടായി.

മുതിർന്ന തലമൂറയിലെ സംവിധായകനും പ്രേമംയുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന വാദവുമായിരംഗത്തെത്തി. സിനിമ കണ്ട് ആരും വഴി തെറ്റില്ലെന്നും ആരും നല്ലവരും ചീത്തയും ആവില്ലെന്ന വാദവുമായി സിനിമാക്കാരും രംഗത്തു വന്നു. വിവാദങ്ങൾക്കിടയിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രേമ പര്യടനം തുടരുകയാണ്. സാധാരണക്കാരുടെ കഥ പറഞ്ഞ സാധാരണ ചിത്രം പ്രേമത്തിന്റെ വിജയം യുവതലമുറയിൽപെട്ട ഒരുകൂട്ടം പ്രതിഭകളുടെ വിജയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP