Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേമം ചോർന്നതിലെ അന്വേഷണം പ്രിയന്റെ സ്റ്റുഡിയോയിലേക്കും; വ്യാജനിൽ അൻവർ റഷീദും അൽഫോൻസ് പുത്രനും മൊഴി നൽകും; അപ്ലോഡ് ചെയ്തയാൾ ഉടൻ കുടങ്ങുമെന്ന് ആന്റി പൈറസി സെൽ

പ്രേമം ചോർന്നതിലെ അന്വേഷണം പ്രിയന്റെ സ്റ്റുഡിയോയിലേക്കും; വ്യാജനിൽ അൻവർ റഷീദും അൽഫോൻസ് പുത്രനും മൊഴി നൽകും; അപ്ലോഡ് ചെയ്തയാൾ ഉടൻ കുടങ്ങുമെന്ന് ആന്റി പൈറസി സെൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അൽഫോൻസ് പുത്രൻ സംവിധാനംചെയ്ത 'പ്രേമം' സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെക്കുറിച്ചുള്ള അന്വേഷണം ചെന്നൈയിലെ പ്രിയദർശന്റെ സ്റ്റുഡിയോവിലേക്കും. പ്രിയന്റെ സ്റ്റുഡിയോയിലെത്തി അന്വേഷണ സംഘം തെളിവെടുക്കും. ആന്റിപൈറസി സെല്ലിന് സൂചന ലഭിച്ചു. അപ്ലോഡ് ചെയ്ത ഐ.പി. നമ്പറിനെക്കുറിച്ചും അന്വേഷണസംഘത്തിന് സൂചന കിട്ടിയിട്ടുണ്ട്. ഈ ഐപി നമ്പറിന്റെ ഉടമയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് സൂചന. തിരുവനന്തപുരത്തെ ഏരീസ് വിസ്മയാ മാക്‌സ് സ്റ്റുഡിയോയിൽ നിന്നല്ല സിനിമ ചോർന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

സെൻസർ ചെയ്ത കോപ്പിയാണ് ഇന്റർനെറ്റിലുള്ളത്. ഇത് ബോധപൂർവം സൃഷ്ടിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിലെ തിരുവനന്തപുരം ലോബിയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ബാഗ്ലൂർ ഡെയ്‌സിന്റെ വ്യാജൻ ചോർത്തിയവർ തന്നെയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. സംവിധായകൻ അൽഫോൻസ് പുത്രനും നിർമ്മാതാവ് അൻവർ റഷീദും തിങ്കളാഴ്ച ആന്റിപൈറസി എസ്‌പി.ക്ക് മൊഴിനൽകും. സിനിമയുടെ പതിപ്പ് ചോർന്നത് എവിടെനിന്നാണെന്ന് കണ്ടെത്തുന്നതിനാണ് സിനിമയുടെ മിക്‌സിങ് നടന്ന ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. പ്രിയദർശൻ അടക്കുമുള്ളവരുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പലയിടങ്ങളിലായാണ് പൂർത്തിയായത്. അതിനാൽ എവിടെനിന്നാണ് ഫൂട്ടേജ് ചോർന്നതെന്ന വ്യക്തമായ നിഗമനത്തിലെത്താനാകുന്നില്ല. തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇവിടെ നിന്ന് സിഡി ചോരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ മാനേജർ സുനിലിനെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. സുനിലാണ് സി.ഡി. വിസ്മയ സ്റ്റുഡിയോയിൽ കൊണ്ടുപോയതും തിരികെ വാങ്ങിക്കൊണ്ടുപോയതും. സ്റ്റുഡിയോയിലെ ലോഗ്ബുക്കിലെ വിവരങ്ങളും സുനിൽ നൽകിയ വിവരങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് സി.ഡി. അയച്ചത് കാർഗോ വഴിയാണ്. എഡിറ്റിങ് കഴിഞ്ഞ് ഡി.സി. തിരികെയയച്ചതും കാർഗോ വഴിയാണ്. ഇതിനിടയിൽ സി.ഡി. ചോർന്നോയെന്ന് പരിശോധിക്കും. തിങ്കളാഴ്ച സെൻസർ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. സെൻസെർഷിപ്പിന് നൽകിയ സി.ഡി. ഇവിടെനിന്ന് ചോർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇന്ന് സംവിധായകൻ അൽഫോൻസ് പുത്രനും നിർമ്മാതാവ് അൻവർ റഷീദും മൊഴി നൽകുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് അന്റി പൈറസി സെല്ലിന്റെ നിഗമനം.

ഇമെയിലിലൂടെ പരാതി കൊടുത്തതല്ലാതെ അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ ഒന്നും സംവിധായകനും നിർമ്മാതാവും നൽകിയിട്ടില്ലെന്നാണ് ആന്റിപൈറസി സെൽ പറയുന്നത്. സിനിമയുടെ വ്യാജ കോപ്പി ആദ്യം അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞതായും അതിന്റെ തെളിവ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ റഷീദ് പറഞ്ഞിരുന്നു. അതേ സമയം സിനിമ രംഗവുമായി അടുത്ത് പ്രവർത്തിക്കുന്ന തമിഴ് നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും സാങ്കേതികമായ കാര്യങ്ങൾ ഉള്ളതിനാൽ പൂർത്തിയാകാൻ സമയം എടുക്കുമെന്നും ഡി.ജി.പി സെൻ കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP