Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോപ്പിറൈറ്റ്  പ്രശ്‌നത്തിൽ യുട്യൂബ് നീക്കം ചെയ്ത മലരേ.. വീഡിയോ വീണ്ടും യുട്യൂബിലെത്തി; ആഘോഷമാക്കി ആരാധകർ

കോപ്പിറൈറ്റ്  പ്രശ്‌നത്തിൽ യുട്യൂബ് നീക്കം ചെയ്ത മലരേ.. വീഡിയോ വീണ്ടും യുട്യൂബിലെത്തി; ആഘോഷമാക്കി ആരാധകർ

കൊച്ചി: കോപ്പി റൈറ്റ് തർക്കത്തെ തുടർന്ന് യുട്യൂബ് ബാൻ ചെയ്ത് പ്രേമത്തിലെ ഹിറ്റ് ഗാനം മലരേ.. വീണ്ടും യുട്യൂബിൽ തിരിച്ചത്തി. ഇന്ന് ഉച്ചയോടെയാണ് യുട്യൂബിൽ വീണ്ടും വീഡിയോ ഗാനം എത്തിയത്. ഇക്കഴിഞ്ഞ 20നാണ് അൻവർ റഷീദ് എന്റർടെയ്ന്മെന്റ് സിനിമയുടെ വീഡിയോ യുട്യൂബ് വഴി പുറത്തുവിട്ടത്.

ഈ ഗാനം സോഷ്യൽ മീഡിയയിലും വൻതോതിലാണ് സ്വീകരിക്കപ്പെട്ടത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഗാനത്തിന്റെ വീഡിയോ രൂപമാണ് പുറത്തുവന്നത്. കോപ്പി റൈറ്റ് ക്ലെയിമുകളെ തുടർന്നാണ് ഗാനം യൂട്യൂബ് നീക്കം ചെയ്തത്. മ്യൂസിക് 247 ന്റെ കോപ്പിറൈറ്റ് ക്ലെയിമുകളെ തുടർന്ന് വീഡിയോ നീക്കം ചെയ്‌തെന്നാണ് അറിവ്. ബാൻ ചെയ്യുമ്പോൽ സിനിമയുടെ ഗാനത്തിന് ആറ് ലക്ഷത്തിലേറെ ഹിറ്റുണ്ടായിരുന്നു. ഇപ്പോൾ യുട്യൂബ് വീഡിയോയുടെ ഹിറ്റ് എട്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. നിവിൻപോളി ഫേസ്‌ബുക്കിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP