Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റാരെയോ രക്ഷിക്കാൻ കുട്ടികളെ പിടികൂടി; കുട്ടികൾ നെറ്റിൽ സിനിമ കാണുക മാത്രമാണ് ചെയ്തത്: പ്രേമം അപ്‌ലോഡ് ചെയ്തതിന് അറസ്റ്റിലായ കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാർത്ഥികൾ നിരപരാധികളെന്ന് രക്ഷിതാക്കൾ

മറ്റാരെയോ രക്ഷിക്കാൻ കുട്ടികളെ പിടികൂടി; കുട്ടികൾ നെറ്റിൽ സിനിമ കാണുക മാത്രമാണ് ചെയ്തത്: പ്രേമം അപ്‌ലോഡ് ചെയ്തതിന് അറസ്റ്റിലായ കൊല്ലത്തെ പ്ലസ് വണ്‍ വിദ്യാർത്ഥികൾ നിരപരാധികളെന്ന് രക്ഷിതാക്കൾ

കൊല്ലം: മറ്റാരെയോ രക്ഷിക്കാനാണ് പ്രേമം സിനിമ അപ്‌ലോഡ് ചെയ്തതെന്ന പേരിൽ തങ്ങളുടെ കുട്ടികളെ പിടികൂടിയതെന്ന് അറസ്റ്റിലായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇന്റർനെറ്റിൽ നിന്ന് സിനിമ കാണുക മാത്രമാണ് കുട്ടികൾ ചെയ്തത്. വീടിനു പുറത്തുപോലും പോകാത്ത കുട്ടികൾ എങ്ങനെയാണ് വിദേശ ബന്ധമുണ്ടാക്കുന്നതെന്നും മാതാപിതാക്കൾ ചോദിച്ചു.

പ്രേമം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതിന്റെ പേരിൽ രണ്ടു +1 വിദ്യാർത്ഥികളും ഒരു +2 വിദ്യാർത്ഥിയുമാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവർ ചിത്രം അപ്‌ലോഡ് ചെയ്തതെന്ന് ആന്റി പൈറസി സെൽ പറയുന്നു. വ്യാജ സിഡി ലോബിയുമായി ഇവർക്കു ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

പിടിയിലായ രണ്ടു +1 വിദ്യാർത്ഥികൾക്കു കോടതി ജാമ്യം അനുവദിച്ചു. എന്നാൽ അറസ്റ്റിലായ +2 വിദ്യാർത്ഥിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

സെൻസർ ബോർഡിന് നൽകിയ കോപ്പിയിൽ നിന്നാണ് വ്യാജ പകർപ്പുകൾ നിർമ്മിച്ചതെന്നും പ്രചരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സെൻസർ ബോർഡിൽ നിന്നുള്ള ഈ പകർപ്പുകൾ എങ്ങനെ ഈ കുട്ടികളുടെ കൈയിൽ എത്തുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.

ഇവർക്ക് സിനിമയുടെ പ്രിന്റ് എവിടെ നിന്നുകിട്ടിയെന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പ്രേമത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ചിത്രം അപ്‌ലോഡ് ചെയ്തവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അറസ്റ്റ്. അൻവർ റഷീദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നാണ് സൂചന.

ഐപി അഡ്രസ് വ്യാജമായി നിർമ്മിച്ചാണ് പ്രേമം അപ് ലോഡ് ചെയ്തത്. കിക് ആസ് എന്ന സൈറ്റിലാണ് പ്രേമം ആദ്യമായി അപ് ലോഡ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾക്ക് വിദേശ രാജ്യവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അതിനിടെയാണ് കുട്ടികൾ നിരപരാധികളാണെന്നു കാട്ടി മാതാപിതാക്കൾ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്.

കുട്ടികളെ കൊണ്ട് മനഃപൂർവ്വം വ്യാജ സിഡി ലോബി ചിത്രം അപ് ലോഡ് ചെയ്തതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ആയൂർ സ്വദേശികളാണ് അറസ്റ്റിലായത്. ജൂൺ 21നാണ് ഇവർ ചിത്രം അപ്‌ലോഡ് ചെയ്തത്.

പന്ത്രണ്ട് സൈറ്റുകളിലാണ് പ്രേമത്തിന്റെ പതിപ്പെത്തിയത്. ഇതിൽ ഒരു സൈറ്റിൽ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്. എന്നാൽ ആദ്യം ഇവരാണോ അപ് ലോഡ് ചെയ്തതെന്ന് വ്യക്തമല്ല. മറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ കിട്ടിയാൽ മാത്രമേ ഇതുറപ്പിക്കാൻ പറ്റൂ. സൈറ്റിന്റെ സേവനദാതാക്കളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് അറസ്റ്റ്. ഐപി അഡ്രസുകളും സർവ്വറുകളുടെ വിവരങ്ങളും കിട്ടേണ്ടതുണ്ട്. അപ് ലോഡ് ചെയ്തത് മാസ്റ്റർ കോപ്പിയാണെന്നും സൂചനയുണ്ട്.

പ്രായപൂർത്തിയായ കുട്ടികൾക്ക് കേസിൽ നിന്ന് എളുപ്പത്തിൽ ഊരിപ്പോകാമെന്നതിനാലാണ് കുട്ടികളെ കൊണ്ട് മനഃപൂർവ്വം അപ്‌ലോഡ് ചെയ്യിച്ചതെന്നും സൂചനയുണ്ട്. ഈ തന്ത്രം. എന്നാൽ പ്രേമത്തിന്റെ കോപ്പി എവിടെ നിന്ന് കിട്ടിയെന്നത് കുട്ടികൾ പറഞ്ഞാൽ യഥാർത്ഥ മോഷ്ടാക്കാൾ പിടിയിലാകും. അതിനുള്ള നീക്കമാണ് ആന്റി പൈറസി സെൽ നടത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷ. പ്രേമത്തിന് സമാനമായി മറ്റ് ചിത്രങ്ങളും ഈ സംഘം ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്ന സംശയവുമുണ്ട്.

അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമൽഹാസൻ ചിതം പാപനാശത്തിന്റെ പകർപ്പും ഇന്റർനെറ്റിൽ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസം മികച്ച കളക്ഷനുമായി മുന്നേറുമ്പോഴാണ് തമിഴ് യോഗി എന്ന വെബ് സൈറ്റിൽ ചിത്രത്തിന്റെ വ്യാജ പകർപ്പ് എത്തിയത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP