Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോ വീണ്ടുമെത്തുന്നു; ജയസൂര്യ ചിത്രം പ്രേതം രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് രഞ്ജിത് ശങ്കർ

മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്‌കോ വീണ്ടുമെത്തുന്നു; ജയസൂര്യ ചിത്രം പ്രേതം രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് രഞ്ജിത് ശങ്കർ

ഞാൻ മേരിക്കുട്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗവുമായാണ് ഇരുവരും വീണ്ടും എത്തുന്നത്. സംവിധായകൻ രഞ്ജിത് ശങ്കർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.

പ്രേതത്തിലെ ജോൺ ഡോൺ ബോസ്‌കോ എന്ന കഥാപാത്രത്തെ കേ്ന്ദ്രീകരിച്ചുള്ളതായിരിക്കും ഈ ചിത്രം. ജയസൂര്യ തന്നെയാണ് നായകൻ. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല. രഞ്ജിത് ശങ്കർ പറഞ്ഞു. 

ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദ്ധീൻ, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ, ധർമജൻ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തിൽ അണിനിരന്നിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിലെ ഡോൺ ജോൺ ബോസ്‌കോയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത്.ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP