Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാദിർഷയുടെ വരികൾക്ക് ശബ്ദം നല്കി പൃഥ്വിയും ഇന്ദ്രനും ജയസൂര്യയും; കള്ളു സോങ്ങുമായി അമർ അക്‌ബർ ആന്റണിയിൽ താരങ്ങളെത്തും

നാദിർഷയുടെ വരികൾക്ക് ശബ്ദം നല്കി പൃഥ്വിയും ഇന്ദ്രനും ജയസൂര്യയും; കള്ളു സോങ്ങുമായി അമർ അക്‌ബർ ആന്റണിയിൽ താരങ്ങളെത്തും

നിരവധി പാരഡി ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ആളാണ് നടനും ഗായകനുമായ നാദിർഷ. പാരഡി പാട്ടുകാരൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുള്ള നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന അമർ അക്‌ബർ ആന്റണിയിൽ ഒരുക്കുന്ന ഒരു കള്ള പാട്ടാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

പ്രേമമെന്നാൽ എന്താണു പെണ്ണേ...കരളിന്റെ ഉള്ളിലെ തീയാണു കണ്ണേ എന്നു തുടങ്ങുന്ന ഗാനം നാദിർഷാ തന്നെ രചിച്ച് സംഗീതം പകർന്നിരിക്കുന്നതാണ്. ചിത്രത്തിലെ നായകന്മാരായ പൃഥിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.ഗാനരംഗത്തിൽ ചുവട് വയ്ക്കുന്നത് പൃഥ്വിക്കും ഇന്ദ്രനും ജയസൂര്യയ്ക്കുമൊപ്പം ഇനിയയുമാണ്. കലാഭവൻ ഷാജോണും ഗാനരംഗത്തിന് കൊഴുപ്പേകുന്നുണ്ട്. പ്രശസ്ത തമിഴ് നൃത്തസംവിധായകൻ ദിനേഷാണ് നൃത്തസംവിധാനം.

സാഹചര്യത്തിന് അനുസരിച്ച് ഒരുക്കിയെടുത്ത ഡാൻസ് നന്പറാണ് ഈ പാട്ടെന്ന് നാദിർഷാ പറഞ്ഞു. ചിത്രത്തിലെ ആ ഗാനരംഗത്തിന്റെ ഷൂട്ടിങ് വളരെയധികം ആസ്വദിച്ചെന്നും മറക്കാനാവാത്ത അനുഭവമായിരുന്നു ഇതെന്നും ഇനിയ പറഞ്ഞു. മൂവരും നേരത്തെ സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും എല്ലാവരും ചേർന്ന് സിനിമയിൽ ഒരു ഗാനം ആലപിക്കുന്നതാണ് ആദ്യമാണ്.

ചിത്രത്തിൽ അമർ ആയി പൃഥ്വിരാജും അക്‌ബറായി ജയസൂര്യയും ആന്റണിയായി ഇന്ദ്രജിത്തും അഭിനയിക്കുന്നു. നമിത പ്രമോദാണ് നായിക. സിദ്ദിഖ്, സ്രിന്ദ അഷാബ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. നവാഗതരായ വിപിൻ, വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥ രചിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക്‌ദേവ് സംഗീതവും നിർവഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP