Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിത്രീകരണം പൂർത്തിയാക്കും മുമ്പേ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് പുലിമുരുകൻ! വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോയിലെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞു

ചിത്രീകരണം പൂർത്തിയാക്കും മുമ്പേ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് പുലിമുരുകൻ! വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോയിലെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞു

തിരുവനന്തപുരം: പുലിമുരുകൻ എന്ന സിനിമയുടെ ഷൂട്ടിങ് പോലും പൂർത്തിയായിട്ടില്ല. മോഹൻലാൽ ആരാധകരെ ആകാംക്ഷയുടെ കൊടുമുടിയിൽ കയറ്റുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. എന്നാൽ, അതിന് മുമ്പ് സിനിമ ഒരു റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു കഴിഞ്ഞു. ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ചിത്രം വിഷു റിലീസാക്കി മാറ്റിയിട്ടുണ്ട്. ഇതിനിടെ ചിത്രീകരണം പൂർത്തിയാകും മുമ്പ് തന്നെ ആദ്യ ഷോയുടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു എന്ന അപൂർവ റെക്കോർഡാണ് സിനിമയെ തേടിയെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും ബിഗ് ബജറ്റ് ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഗ്‌സറ്റിൽ ചിത്രീകരണം ആരംഭിച്ച പുലിമുരുകന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയായിട്ടില്ല.

പുലിമുരുകന്റെ ആകർഷണം പുലിമുരുകന്റെ ഏറ്റവും വലിയ അട്രാക്ഷൻ ചിത്രത്തിന്റെ കൊറിയോഗ്രാഫിയാണ്. ബാഹുബലിയുടെയൊക്കെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌നാണ് പുലിമുരുകന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്. അതീവ രഹസ്യമായാണ് പുലിമുരുകന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

കസിൻസിന് ശേഷം വൈശാഖ് ഒരുക്കുന്ന പുലിമുരുകൻ മോഹൻലാലിന്റെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിലൊന്നാണ്. കർശന സുരക്ഷയ്ക്ക് നടുവിൽ കാട്ടിൽ നടക്കുന്ന ഷൂട്ടിങ് ലൊക്കേഷനിലേക്ക് അണിയറപ്രവർത്തകർക്കല്ലാത്ത ആർക്കും പ്രവേശനം പോലും അനുവദിച്ചിട്ടില്ല. വിയറ്റ്‌നാമിലാണ് ചിത്രത്തിന്റെ പ്രധാന സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചത്.

60 ലധികം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രമുഖ സ്റ്റൻഡ് കോർഡിനേറ്റർ പീറ്റർ ഹെയ്‌നാണ് പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഏകോപിപ്പിച്ചത്. സൂപ്പർ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും ഒന്നിക്കുന്ന സിനിമയ്ക്ക് 10 കോടിയിലധികമാണ് ചെലവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP