Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാധകർക്ക് ആവേശമായി പുലിമുരുകന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; മോഹൻലാൽ ചിത്രത്തിൽ അപ്രതീക്ഷിതമായി ലാലിന്റെ സാന്നിധ്യവും; തെലുങ്ക്-ഹിന്ദി-തമിഴ് താരങ്ങളും പോസ്റ്ററിൽ

ആരാധകർക്ക് ആവേശമായി പുലിമുരുകന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; മോഹൻലാൽ ചിത്രത്തിൽ അപ്രതീക്ഷിതമായി ലാലിന്റെ സാന്നിധ്യവും; തെലുങ്ക്-ഹിന്ദി-തമിഴ് താരങ്ങളും പോസ്റ്ററിൽ

രാധകർക്ക് ആവേശമായി പുലിമുരുകന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ താരം മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ലാലിന്റെ സാന്നിധ്യവും ആരാധകരെ വിസ്മയിപ്പിച്ചു. ലാൽ ചിത്രത്തിൽ ഉണ്ടാകുമെന്നത് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

പുലിമുരുകൻ എന്ന കഥാപാത്രത്തോടൊപ്പം മറ്റു നാലു കഥാപാത്രങ്ങളെക്കൂടിയാണു സംവിധായകൻ വൈശാഖ് പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പോസ്റ്ററിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെലുങ്ക് നടൻ ജഗുപതി ബാബു, ഹിന്ദി നടൻ മകരാന്ദ് ദേശ്പാണ്ഡെ, തമിഴ് നടൻ കിഷോർ എന്നിവരാണ് പോസ്റ്ററിൽ ഉള്ള മറ്റുതാരങ്ങൾ.

മയിൽവാഹനം എന്നു പേരുള്ള ലോറിയുടെ ഉടമയാണ് മോഹൻലാൽ അവതരിപ്പിക്കുന്ന പുലിമുരുകൻ. കമാലിനി മുഖർജിയാണ് നായിക. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 15 കോടി രൂപയാണ് ബജറ്റ്. തോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. എസ് ജാനകിയും ജാസി ഗിഫ്റ്റും ശ്രേയാ ഘോഷാലും പുലിമുരുകനു വേണ്ടി പാടുന്നുണ്ട്. ഗോപി സുന്ദർ ആണ് സംഗീതസംവിധായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP