Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുണ്യാളൻ വെള്ളത്തിനെ മാർക്കറ്റിൽ ഇറക്കാൻ പാടുപെടുന്ന ബിസിനസ് നമ്പരുകളുമായി ജോയ് താക്കോൽക്കാരൻ; പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലറെത്തി

പുണ്യാളൻ വെള്ളത്തിനെ മാർക്കറ്റിൽ ഇറക്കാൻ പാടുപെടുന്ന ബിസിനസ് നമ്പരുകളുമായി ജോയ് താക്കോൽക്കാരൻ; പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലറെത്തി

ഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രസകരമായ ട്രെയിലറെത്തി. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണിത്.

ചിത്രത്തിൽ പുതിയ ഉത്പന്നവുമായാണ് ജോയി താക്കോൽക്കാരൻ എത്തുന്നത്. പുണ്യാണൻ വെള്ളമാണ് ഇത്തവണ ജോയി രംഗത്തിറക്കുന്നത്.അജു വർഗീസ്, ശ്രീജിത്ത് രവി എന്നിവരേ ക്കൂടാതെ ധർമ്മജൻ, ഗിന്നസ് പക്രു എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇരുവരുടേയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് ചിത്രം വിതരണത്തിനെത്തിക്കും.നവംബർ 17ന് ചിത്രം തീയേറ്ററിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP