Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്'; വിജയ് ചിത്രം മെർസലിനെ പിന്തുണച്ച് രാഹുൽ ഗാന്ധി; സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാൻ ഇത് ഉത്തരകൊറിയയല്ലെന്ന് ഓർമ്മിപ്പിച്ച് ഡിഎംകെ; ചിത്രത്തെ പിന്തുണച്ച് കമൽഹാസനും ചിദംബരവും ഡിവൈഎഫ്‌ഐയും: വിവാദങ്ങളുടെ മേമ്പൊടിയിൽ ബംബർ ഹിറ്റിലേക്ക് വിജയ് ചിത്രം

'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്'; വിജയ് ചിത്രം മെർസലിനെ പിന്തുണച്ച് രാഹുൽ ഗാന്ധി;  സിനിമക്ക് പരമാധികാരിയുടെ അനുമതി വാങ്ങാൻ ഇത് ഉത്തരകൊറിയയല്ലെന്ന് ഓർമ്മിപ്പിച്ച് ഡിഎംകെ; ചിത്രത്തെ പിന്തുണച്ച് കമൽഹാസനും ചിദംബരവും ഡിവൈഎഫ്‌ഐയും: വിവാദങ്ങളുടെ മേമ്പൊടിയിൽ ബംബർ ഹിറ്റിലേക്ക് വിജയ് ചിത്രം

മറുനാടൻ മലയാളി ഡെസ്‌ക്‌

ചെന്നൈ : മെർസലിനെതിരെ പ്രതിഷേവുമായി വന്ന ബിജെപിക്കെതിരെ തിരിഞ്ഞ് രാജ്യം മുഴുവൻ നിൽക്കുകയാണ്. രാഹുൽ ഗാന്ധി, ചിദംബരം, കമൽഹാസൻ, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഡിവൈഎഫ്ഐയും ഡിഎംകെയും കൂടെ അനുകൂലിച്ച് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ ബിജെപി പെടാപാടാണ് പെടുന്നത.

മെർസലിനെതിരെ വന്ന് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോ ബിജെപി ഉള്ളത്. രാഹുൽ ഗാന്ധി കൂടെ മെർസലിനെ അനുകൂലിച്ച് വന്നതോടെ ചിത്രത്തെ എതിർത്ത ബിജെപി എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ്. അറ്റലി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി തമിഴ്‌നാട് നേതൃത്വം രംഗത്ത് വന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമക്കെതിരെ ബിജെപി രംഗത്ത് വന്നത്. ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

വിജയിയുടെ മെർസൽ സിനിമയ്ക്കെതിരെ രംഗത്ത് വന്ന ബിജെപിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത വന്നതോടെ സംഭവം ചൂട് പിടിച്ചിരിക്കുകയാണ്. ട്വിറ്ററിൽ രാഹുൽ ശക്തമായി ബിജെപിക്ക് എതിരേയും സിനിമക്ക അനുകൂലമായും സംസാരിച്ചു. 'മിസ്റ്റർ മോദി,തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടേയും പ്രതിഫലനമാണ് സിനിമ. തമിഴരുടെ ആത്മാഭിമാനത്തിൽ ഇടപെട്ട് അത് നശിപ്പിക്കരുത്' എന്നാണ് ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

രാഹുൽ ഗാന്ധിയോടപ്പം കോൺഗ്രസ് നേതാവ് പി ചിദംബരവും ച്ത്രത്തെ അനുകൂലിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാരിനെ പുകഴ്‌ത്തുന്ന സിനിമകൾക്ക് മാത്രം അനുമതി ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നാണ് ബിജെപിയേയും കേന്ദ്രത്തേയും കളിയാക്കി ചിദംബരം പറഞ്ഞത് മെർസലിലെ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം ഇത് കാണുമ്പോൾ പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങൾ ആലോചിക്കാവുന്നതാണ് എന്നും ചിദംബരം ട്വീറ്റ് ചെയ്തു.

തമിഴ് സിനിമാ ഇതിഹാസം കമൽഹാസനാണ് മെർസലിനെ വിമർശിക്കുന്നവർക്കെതിരെ ശക്തമായി രംഗത്ത് വന്ന മറ്റൊരി താരം. മെർസലിന് വേണ്ട സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതാണ് നിങ്ങൽ അതിനെ വീണ്ടും സെൻസർ ചെയ്യേണ്ട ആവിശ്യം ഇല്ല. ഇത്തരം വികല വിമർശനത്തിലൂടെയല്ലാതെ യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ്.വിമർശകരെ നിശബ്ദരാക്കരുത് എന്നും കമൽഹാസൻ ട്വിറ്ററിൽ പറഞ്ഞു.

മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് കബാലി സംവിധായകൻ പാ. രഞ്ജിത്തും അറിയിച്ചു. ഒരു കാരണവശാലും മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുത്. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയിൽ പ്രതിഫലിക്കുന്നത്. അതിൽ ബിജെപി വിഷമിച്ചിട്ടു കാര്യമില്ല,സിനിമയെ നിശബ്ദമാക്കാൻ നോക്കുന്നത് നല്ല പ്രവണതയല്ല. തെറ്റ് കണ്ടാൽ പറയാനുള്ള ഉപാധിയാണ് സിനിമ എന്നും പാ രഞ്ജിത് പറഞ്ഞു.

മെർസലിനെതിരെ കലാപക്കൊടി ഉയർത്തിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെയും രംഗത്ത് എത്തിയിരിക്കുകയാണ് ഡി.എം.കെ വക്താവ് മനു സുന്ദരമാണ് ബിജെപിയുടെ വികട സ്വരത്തോട് ആഞ്ഞടിച്ച് കൊണ്ട് രംഗത്ത വന്നത്. ഉത്തര കൊറിയൻ ഏകാധിപതി പോലെ പെരുമാറാൻ ഇത് ഉത്തര കൊറിയ അല്ല എന്ന് മനു സുന്ദരം പറഞ്ഞു. ഒരു സിനിമ പ്രദർശനത്തിന് എത്തിക്കാൻ രാജ്യത്തിന്റെ പരമോന്നത അധികാരിയുടെ അനുമതി വാങ്ങിയിട്ട് വേണമെന്ന് പറയാൻ ഇത് ഉത്തരകൊറിയയല്ലെന്നും മനു പറഞ്ഞു.

 മെർസലിനെതിരെ കലാപക്കൊടി ഉയർത്തിയ ബിജെപിയെ പരിഹസിച്ച് ഡിഎംകെ. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്നുവെന്ന് ആരോപിച്ച് സിനിമയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഡിഎംകെ വക്താവ് മനു സുന്ദരം. ഇന്ത്യ ഉത്തരകൊറിയയെ പോലെയാണെന്ന പ്രതീതിയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരോ സിനിമയും അതിലെ ഓരോ രംഗങ്ങളും പ്രദർശിപ്പിക്കണമെങ്കിൽ പരമോന്നത അധികാരിയുടെ അനുവാദം വേണമെന്ന നിലയിലേക്ക് കാര്യങ്ങളെ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്താണെന്ന് അവർക്കറിയില്ല എന്ന് പറയാനും ഇതാണ് കാരണം. പഹൽജ് നിഹാലിനി മോശമാണെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ സെൻസർ ബോർഡിന്റെ തലപ്പത്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ പ്രതിഷ്ഠിച്ചുകൊള്ളൂവെന്നും മനു സുന്ദരം ബിജെപിയെ കളിയാക്കിക്കൊണ്ട് പറഞ്ഞിരുന്നു.

പിന്നീട് മെർസലിന് പിന്തുണയുമായി ഡിവൈഎഫ് ഐയും രംഗത്ത് എത്തി. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരായ ഗുണ്ടായിസത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ഡിവൈഎഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഒരു ജനാധിപത്യ സമൂഹത്തിൽ അനുവദിക്കില്ല ഇതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. കേന്ദ്ര മന്ത്രിമാരടക്കമുള്ളവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. വർഗ്ഗീയ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി സിനിമയിൽ മാറ്റങ്ങൾ വരുത്തരുതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും മെർസലിനെ അനുകൂലിച്ചും ബിജെപിയെ എതിർത്തു രംഗത്ത് വന്നിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത് എന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുകയാണ് ആദ്യം വേണ്ടത് എന്നും രാഷ്ടീയ ബന്ധങ്ങളുള്ള ആളുകൾ തന്നെയാണ് സെൻസർ ബോർഡിലുള്ളത്. അവരാണ് ചിത്രത്തിന് അനുമതി നൽകിയതും. എന്നിട്ട് എന്തിനാണ് ഇപ്പോൾ പ്രശ്‌നമുണ്ടാക്കുന്നതെന്നും എസ്എ ചന്ദ്രശേഖർ ചോദിച്ചു.

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉന്നയിക്കുന്നുണ്ട്.'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മോദിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യയെ വടിവേലേെുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് എച് രാജയുടെ വിമർശനം . ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് എച് രാജ സിനിമയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിർമ്മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും രാജ പറഞ്ഞു. ജിഎസ്ടിയും ഡിജിറ്റൽ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമർശിക്കുന്നുമുണ്ടെന്നും ബിജെപി തമിഴ്‌നാട് ഘടകം പറഞ്ഞു.ബിജെപി നേതാവ് തമിളിസൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തുടങ്ങിയ നേതാക്കളും മെർസലിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട് വിജയ്യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP