Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമൗലിയുടെ ചിത്രത്തിൽ മോഹൻലാലിന്റെ പ്രതിഫലം 15 കോടി; ചിത്രത്തിന് വേണ്ടി സൂപ്പർ സ്റ്റാർ നല്കിയത് ആറ് മാസത്തെ ഡേറ്റ്; ഒപ്പം അഭിനയിക്കുന്നത് തെന്നിന്ത്യയിലെ അഞ്ചോളം സൂപ്പർ താരങ്ങൾ; ഗരുഡയുടെ വിശേഷങ്ങൾ ഇങ്ങനെ

രാജമൗലിയുടെ ചിത്രത്തിൽ മോഹൻലാലിന്റെ പ്രതിഫലം 15 കോടി; ചിത്രത്തിന് വേണ്ടി സൂപ്പർ സ്റ്റാർ നല്കിയത് ആറ് മാസത്തെ ഡേറ്റ്; ഒപ്പം അഭിനയിക്കുന്നത് തെന്നിന്ത്യയിലെ അഞ്ചോളം സൂപ്പർ താരങ്ങൾ; ഗരുഡയുടെ വിശേഷങ്ങൾ ഇങ്ങനെ

ന്ത്യൻ സിനിമയെ ലോകനിലവാരത്തിലെത്തിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകൻ എസ്എസ് രാജമൗലി വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിട്ട് കുറച്ച് ദിവസങ്ങളായി. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും അഭിനയിക്കുന്നുവെനന്ന വാർത്ത പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

തെന്നിന്ത്യയിയലെ അഞ്ചോളം സൂപ്പർസ്റ്റാറുകൾ അണിനിരക്കുന്ന ചിത്രത്തിനായി മോഹൻലാൽ ആറ് മാസത്തെ ഡേറ്റ് നല്കിയതായാണ് വിവരം. കൂടാതെ ആയിരം കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ വാങ്ങുന്ന പ്രതിഫലം15 കോടിയാണെന്നും റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു.

അതേ സമയം മറ്റ് സൂപ്പർതാരങ്ങൾ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് ഗരുഡ എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്.മോഹൻലാലിനൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ഒരു ആഗ്രഹമാണെന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു. ആ ആഗ്രഹ സാഫല്യമാണ് ഇപ്പോൾ ഗരുഡ എന്ന് പേരിട്ട ചിത്രത്തിലൂടെ നടക്കുന്നത്.

ഗരുഡ മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. തെലുങ്ക്,തമിഴ്, മലയാളം,കന്നട, ഹിന്ദി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഇംഗ്ലിഷിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ബാഹുബലിയുടെ കഥയും തിരക്കഥയും ഒരുക്കിയ വിജയേന്ദ്ര പ്രസാദാണ് ഗരുഡയുടെയും തിരക്കഥ ഒരുക്കുന്നത്. ബജ്രംഗി ഭായിജാൻ പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയത് വിജയേന്ദ്ര പ്രസാദാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP