Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവാഗതരെ അണിനിരത്തി രാജീവ് വർഗ്ഗീസ് ചിത്രം 'അങ്ങിനെ ഞാനും പ്രേമിച്ചു'; ന്യൂജൻ സിനിമ പറയുന്നത് സൗഹൃദവും പ്രണയവും പ്രമേയമാകുന്ന കഥ; മനസ്സിൽ തട്ടുന്ന സീനുകളും പാട്ടുകളുമായി യുവാക്കളേയും കുടുംബത്തേയും ഒരുപോലെ ആകർഷിക്കുന്ന എന്റർടെയ്‌നർ ശ്രദ്ധ നേടുന്നു

നവാഗതരെ അണിനിരത്തി രാജീവ് വർഗ്ഗീസ് ചിത്രം 'അങ്ങിനെ ഞാനും പ്രേമിച്ചു'; ന്യൂജൻ സിനിമ പറയുന്നത് സൗഹൃദവും പ്രണയവും പ്രമേയമാകുന്ന കഥ; മനസ്സിൽ തട്ടുന്ന സീനുകളും പാട്ടുകളുമായി യുവാക്കളേയും കുടുംബത്തേയും ഒരുപോലെ ആകർഷിക്കുന്ന എന്റർടെയ്‌നർ ശ്രദ്ധ നേടുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: പുതുമുഖങ്ങളെ അണിനിരത്തി രാജീവ് വർഗ്ഗീസ് സംവിധാനം ചെയ്ത സിനിമയാണ് 'അങ്ങിനെ ഞാനും പ്രേമിച്ചു ' ഒരു കൂട്ടം ന്യൂജൻ യുവാക്കളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അസാധാരണമായ ഒരു പെൺകുട്ടിയും അവളുടെ പിന്നിലെ ദുരൂഹതകളുമാണ് സിനിമയുടെ തുടക്കം. കാലക്രമേണ അവൾ ഈ സംഘത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. അവളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ അവരുടെ മനോഭാവവും കാലത്തിനനുസരിച്ച് മാറുന്നു. പരുക്കൻ സ്വഭാവത്തിൽ നിന്നും പെൺകുട്ടി തന്റെ ഭൂതകാലത്തിലൊളിപ്പിച്ചു വച്ച് പഴയ വേഷം തിരിച്ചറിയുമ്പോൾ സുഹൃത്തിൽ നിന്നും പ്രണയത്തിലേക്ക് വരുന്നു സിനിമ.

ഇവരടങ്ങുന്ന സംഘം കുട്ടികളില്ലാത്ത ദമ്പതികളുടെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇവർ തമ്മിലുള്ള ആത്മബന്ധവും അവർ കാട്ടുന്ന തമാശകളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. പ്രണയം സൗഹൃദത്തിനപ്പുറം കടമ്പോൾ ഇവരുടെ ഉള്ളിലുണ്ടാകുന്ന മത്സരങ്ങൾ അതിലൊരാളുടെ ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്നു. പുതുമുഖങ്ങളും പരിചയ സമ്പന്നരാലും ഈ സിനിമ വ്യത്യസ്തമാണ്.

ജീവൻ ജോസഫും സൂര്യകാന്ത് ഉദയകുമാറും പ്രധാന വേഷങ്ങളിലഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണിത്. ജീവൻ ഗോപാൽ, വിഷ്ണു നമ്പ്യാർ, സിദ്ദിഖ്, മേജർ രവി, നീന കുറുപ്പ്, നിർമ്മൽ പാലാഴി, ശിവകാമി, എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. ഇതിലെ പാട്ടുകൾ എടുത്തു പറയേണ്ടതാണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർമ്മിച്ച പഞ്ചാര കനവുള്ള പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇതിനകം മലയാളക്കര ഏറ്റെടുത്തിട്ടുണ്ട്.

പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു. റക്സൺ ജോസഫിന്റെ എഡിറ്റിഗും മികവ് പുലർത്തുന്നു. സംവിധായകന്റെത് തന്നെയാണ് കഥ. അനാവശ്യമായ താമസ രംഗങ്ങൾ രസം കൊല്ലുന്നുണ്ട്. പുതുമുഖങ്ങൾ കഴിവുള്ള താരങ്ങളെ മലയാളക്കരക്ക് സമ്മാനിച്ചിരിക്കയാണ്. കച്ചവട സിനിമയുടെ ചേരുവയുണ്ടെങ്കിലും പരിമിതികളിൽ നിന്ന് ചെയ്ത സിനിമയായി ഇതിനെ കാണാം.

ഇടക്ക് മനസ്സിൽ തട്ടുന്ന സീനുകളും പാട്ടുകളുമായി സിനിമ പ്രേക്ഷകരിലെത്തുന്നു. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും തീയ്യറ്ററുകളിലെത്തുന്നുണ്ട്. മുൻ വിധികളില്ലാതെ ടിക്കറ്റെടുത്ത് കാണാവുന്ന ഒരു എന്റർ ടെയ്നറാണ് ഈ ചിത്രം. പ്രമേയവും സൗഹൃദവും ഹൃദയ ബന്ധങ്ങളും അടുപ്പവും പകരുന്ന ഒരു സിനിമയാണ് 'അങ്ങിനെ ഞാനും പ്രേമിച്ചു ' എന്നത് എന്ന് പറയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP