Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാൻ ഒരു തടവെ സൊണ്ണാ, നൂറു തടവെ സൊണ്ണ മാതിരി; ആരാധകർക്ക് ആവേശം നിറയ്ക്കാൻ ബാഷ വീണ്ടുമെത്തുന്നു; രജനിയുടെ മാസ് ഹിറ്റ് ചിത്രം ഡിജിറ്റൽ രൂപത്തിൽ റിലീസിന്; ചിത്രം വീണ്ടുമെത്തുന്നത് സ്റ്റൈൽമന്നന്റെ പിറന്നാൾ ദിനത്തിൽ

നാൻ ഒരു തടവെ സൊണ്ണാ, നൂറു തടവെ സൊണ്ണ മാതിരി; ആരാധകർക്ക് ആവേശം നിറയ്ക്കാൻ ബാഷ വീണ്ടുമെത്തുന്നു; രജനിയുടെ മാസ് ഹിറ്റ് ചിത്രം ഡിജിറ്റൽ രൂപത്തിൽ റിലീസിന്; ചിത്രം വീണ്ടുമെത്തുന്നത് സ്റ്റൈൽമന്നന്റെ പിറന്നാൾ ദിനത്തിൽ

സ്റ്റൈൽമന്നന്റെ എക്കാലത്തെയും മാസ് ഹിറ്റുകളിലൊന്നായ 1995 ചിത്രം 'ബാഷ' വീണ്ടും തീയേറ്ററിൽ കാണാൻ അവസരം ആരാധകർക്കായി ഒരുങ്ങുന്നു. കണ്ടവർക്ക് വീണ്ടും കാണാനും 'മാണിക് ബാഷ'യെ ടെലിവിഷനിലും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലും മാത്രം കണ്ടിട്ടുള്ള യുവ തലമുറയ്ക്ക് ബിഗ് സ്‌ക്രീനിലും കാണാനുള്ള അവസരവുമാണ് ഇതോടെ കൈവന്നിരിക്കുന്നത്.

സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രം ഡിജിറ്റൽ രൂപത്തിൽ യന്തിരൻ2 വിന് മുൻപ് ചിത്രം റിലീസ് ചെയ്തേക്കും. സത്യാ മൂവീസിന്റെ ബാനറിൽ ആർ.എം വീരപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസം ബാഷയുടെ ഡിജിറ്റൽ ട്രെയിലർ പുറത്തിറങ്ങും.

രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12നാവും ചിത്രം തീയേറ്ററുകളിലെത്തുക എന്നും അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'കബാലി'ക്ക് ശേഷം രജനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഷങ്കറിന്റെ '2.0' ആണ്. അതിന് ഇനിയും കാത്തിരിപ്പ് ഏറുമെന്നതിനാൽ അതിനിടെ 'ബാഷ' വീണ്ടും വന്നാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരു അവസരമാവും അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP