Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമയ്ക്ക് ദൈർഘ്യം കുടിയെന്ന വിമർശനം ശക്തമായി; ലിംഗ വെട്ടിച്ചുരുക്കി; മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിൽ അംഗമായ ചിത്രം 2014 ലെ ഏറ്റവും വലിയ വീക്കെന്റ് കളക്ഷനും നേടി മുമ്പോട്ട്

സിനിമയ്ക്ക് ദൈർഘ്യം കുടിയെന്ന വിമർശനം ശക്തമായി; ലിംഗ വെട്ടിച്ചുരുക്കി; മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിൽ അംഗമായ ചിത്രം 2014 ലെ ഏറ്റവും വലിയ വീക്കെന്റ് കളക്ഷനും നേടി മുമ്പോട്ട്

ജനീകാന്തിന്റെ പിറന്നാൾ ദിനമായ 12 ന് പ്രദർശനത്തിനെത്തിയ സൂപ്പർഹിറ്റ് ചിത്രം ലിങ്ക ചരിത്രം കുറിച്ച് പ്രദർശനം തുടരുകയാണ്. എന്നാൽ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും സിനിമയ്ക്ക് നീളം കൂടുതലാണെന്ന വിമർശനങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ട്.

രജനിയുടെ ആരാധകർ ചിത്രം തിയെറ്ററുകളിൽ ആഘോഷമാക്കി മാറ്റിയിരുന്നുവെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കടുത്ത ആരാധകരെ പോലും നിരാശപെടുത്തിയതായി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ആദ്യ പകുതിയിൽ ആറ് മിനിറ്റാണ് സിനിമ വെട്ടിച്ചുരുക്കിയതെങ്കിൽ രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റ് ചുരുക്കിയിരിക്കുന്നു.

റിലീസ് ആകുന്നതിന് മുമ്പ് തന്നെ വമ്പിച്ച സാറ്റലൈറ്റ്  കളക്ഷൻ നേടിയ ചിത്രം റീലിസിന് ശേഷവും ചരിത്രം കുറിക്കുകയാണ്. ലോക വ്യാപകമായി 3000 തിയറ്ററുകളിലാണ് രജനി ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിൽ 600 ഉം ആന്ധ്രയിൽ 750 ഉം കേരളത്തിൽ 215 ഉം വടക്കേ ഇന്ത്യയിൽ 375 ഉം കർണാടകയിൽ 200 തിയറ്ററുകളിൽ ലിംഗ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 11 കോടി രൂപയാണ്  തിയറ്ററുകളിൽ നിന്ന് വാരിയത്. ഇതിൽ നാലു കോടിയോളം വിദേശ തിയറ്ററുകളിൽ നിന്നാണ് എത്തിയത്.

പിന്നീട് മൂന്ന് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം നൂറ് കോടി ക്ലബിലും അംഗത്വം നേടി. തമിഴ്‌നാട്ടിൽ നിന്നുമാത്രം 55 കോടി രൂപയാണ് കളക്ഷൻ നേടിയത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 26 കോടിയും ഓവർസീസ് കളക്ഷൻ 20 കോടിയും സ്വന്തമാക്കിയതോടെ ഇത്രയും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമ എന്ന ബഹുമതിയാണ് ലിങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്.

കൂടാതെ 2014 ലെ ഏറ്റവും വലിയ വീക്കെന്റ് കളക്ഷൻ നേടുന്ന ചിത്രങ്ങളിലും  'ലിംഗാ' നേടി. 'അൻജാൻ', 'കൊച്ചടൈയാൻ', 'കത്തി', 'വേലൈ' തുടങ്ങിയവയാണ് 2014 ൽ മികച്ച വീക്കെന്റ് കലക്ഷൻ നേടിയ മറ്റ് ചിത്രങ്ങൾ.അനുഷ്‌കയും സൊനാക്ഷി സിൻഹയും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ലിംഗ സംവിധാനം ചെയ്തത് കെ.എസ് രവികുമാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP