Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരപ്പൻ കഥ വീണ്ടും സിനിമയാക്കാൻ രാംഗോപാൽ വർമ്മ; വീരപ്പ വധത്തിൽ നായകനാകാൻ സൂപ്പർതാരം ശിവരാജ് കുമാർ

വീരപ്പൻ കഥ വീണ്ടും സിനിമയാക്കാൻ രാംഗോപാൽ വർമ്മ; വീരപ്പ വധത്തിൽ നായകനാകാൻ സൂപ്പർതാരം ശിവരാജ് കുമാർ

വീരപ്പനെക്കുറിച്ച് പുതിയൊരു സിനിമ കൂടി വരുന്നു. സംവിധാനം ചെയ്യുന്നത് സാക്ഷാൽ രാം ഗോപാൽ വർമ്മയും. വീരപ്പവധം(കില്ലിങ് വീരപ്പൻ) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. വീരപ്പൻ തട്ടിക്കൊണ്ട് പോയ കന്നടനടൻ രാജ്കുമാറിന്റെ മകൻ സൂപ്പർതാരം ശിവരാജ് കുമാർ കില്ലിങ് വീരപ്പനിൽ നായകനാകുന്നുവെന്നാണ് മറ്റൊരു പ്രത്യേകത.

വീരപ്പനെ വെടിവച്ചുകൊന്ന ദൗത്യസേന തലവനായിട്ടാണ് ശിവരാജ് കുമാർ അഭിനയിക്കുന്നത്.കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ഈ ചിത്രമെടുക്കുന്നത്. വീരപ്പനായി ആരാണ് എത്തുകയെന്നത് സസ്‌പെൻസാക്കിയിരിക്കുകയാണ് സംവിധായകൻ. വിഖ്യാത കന്നട നടൻ രാജ്കുമാറിനെ വർഷങ്ങൾക്ക് മുമ്പ് വീരപ്പൻ തട്ടിക്കൊണ്ട് പോയ സംഭവമുൾപ്പടെ ചിത്രത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന. തന്റെ സിനിമ വീരപ്പനെ കേന്ദ്രീകരിച്ചല്ല. മറിച്ച് അദ്ദേഹത്തെ കൊന്നയാളെ മുൻനിർത്തിയാണ് ഈ സിനിമയെന്ന് രാം ഗോപാൽ വർമ്മ പറയുന്നു.

അർജുനെ നായകനാക്കി 'വനയുദ്ധം' എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയ വീരപ്പന്റെ കഥ മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP