Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽമീഡിയയുടെ പേരുകൾ മറന്ന് രൺബീർ; ചിരി നിർത്താതെ ദീപിക; പ്രണയജോഡികൾ ഒന്നിക്കുന്ന ചിത്രം തമാശയുടെ പ്രൊമോഷൻ വീഡിയോ കാണാം

സോഷ്യൽമീഡിയയുടെ പേരുകൾ മറന്ന് രൺബീർ; ചിരി നിർത്താതെ ദീപിക; പ്രണയജോഡികൾ ഒന്നിക്കുന്ന ചിത്രം തമാശയുടെ പ്രൊമോഷൻ വീഡിയോ കാണാം

പ്രണയജോഡികളായ റൺബീർ കപൂറും ദീപിക പദുക്കോണും ഒന്നിക്കുന്ന തമശ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. നവംബർ 17 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്

ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പ്രണയജോഡികളായ റൺബീറിന്റേയും ദീപികയുടേയും തമാശയെ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന് മുന്നോടിയായി ദിപീക തന്നെ പങ്കുവച്ച ഒരു വീഡിയോ ഹിറ്റായി മാറുകയാണ്.

സോഷ്യൽ മീഡിയകളുടെ പേരുകൾ ഓർമിക്കാൻ പാടുപെടുന്ന രൺബീർ കപൂറയും, ഒപ്പമിരിന്ന് മതിമറന്ന് ചിരിക്കുന്ന ദീപികയുമാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോയായി ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തത് ദീപിക തന്നെയാണ്.

തമാഷ എന്ന ചിത്രത്തിന്റെ സോഷ്യൽമീഡിയ പേജുകളെല്ലാം പറഞ്ഞുകൊടുക്കുകയാണ് താരജോഡികൾ വീഡിയോയിലൂടെ. 2013ൽ രൺബീർ കപൂർ ദീപികാ പദുക്കോൺ അഭിനയിച്ച യേ ജവാനി ഹായ് ദിവാനിയും സൂപ്പർഹിറ്റായിരുന്നു. ഇതിനുശേഷം ഇവരൊരുമിക്കുന്ന ചിത്രം കൂടിയാണ് തമാഷ. റോക്ക് സ്റ്റാർ ആയിരുന്നു ഇംതിയാസ് അലി രൺബിറിനെ നായകനാക്കി ഒരുക്കിയ മറ്റൊരു ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP