Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശയക്കുഴപ്പം സൃഷ്ടിച്ച സീനുകൾ വെട്ടിമാറ്റി; ചില സീനുകൾ ഒഴിവാക്കി; ഡബിൾ ബാരലിന്റെ പുതിയ പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

ആശയക്കുഴപ്പം സൃഷ്ടിച്ച സീനുകൾ വെട്ടിമാറ്റി; ചില സീനുകൾ ഒഴിവാക്കി;  ഡബിൾ ബാരലിന്റെ പുതിയ പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ഡബിൾ ബാരലിന്റെ പുതിയ പതിപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ. ചിത്രത്തിന്റെ ചില സീനുകൾ വെട്ടിമാറ്റി ദൈർഘ്യം കുറച്ചാണ് പുതിയ പതിപ്പ് എത്തുക. ആദ്യ പതിപ്പ് രണ്ട് മണിക്കൂർ 39 മിനിട്ടായിരുന്നെങ്കിൽ പുതിയ പതിപ്പിന് രണ്ട് മണിക്കൂർ 20 മിനിട്ടാണ് ദൈർഘ്യം.

മലയാളത്തിലെ ആദ്യ ഗ്യാങ്സ്റ്റർ കോമഡി പരീക്ഷണം എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രം സമ്മിശ്രപ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചത്. ചില ഭാഗങ്ങളുടെ ദൈർഘ്യക്കൂടുതൽ ഒഴിവാക്കിയും ആശയക്കുഴപ്പത്തിലാക്കിയ ചില സീനുകൾ വെട്ടിമാറ്റിയുമാണ് പുതിയ പതിപ്പ്. ചൊവ്വാഴ്ചത്തെ ഫസ്റ്റ് ഷോ മുതലായിരിക്കും ഡബിൾ ബാരലിന്റെ രണ്ട് മണിക്കൂർ 20 മിനുട്ട് ദൈർഘ്യമുള്ള വേർഷൻ തിയറ്ററുകളിലുണ്ടാവുക.

മലയാളത്തിൽ ഗ്യാങ്‌സറ്റർ കോമഡി സ്വഭാവത്തിലുള്ള ആദ്യചിത്രമായതിനാൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്നില്ല എന്നത് പരിഗണിച്ചാണ് ദൈർഘ്യം കുറച്ചതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

നായകൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കമിട്ട ലിജോ ജോസ് പെല്ലിശേരിയുടെ നാലാമത്തെ ചിത്രമാണ് ഡബിൾ ബാരൽ. നാല് ചിത്രങ്ങളുടെ നാല് അവതരണസ്വഭാവത്തിൽ ഒരുക്കിയ സംവിധായകനുമാണ് ലിജോ പെല്ലിശ്ശേരി. ആമേൻ മുവീ മൊണാസ്ട്രിയുടെയും ഓഗസ്റ്റ് സിനിമാസിന്റെയും ബാനറിൽ പൃഥ്വിരാജ്,ആര്യ,സന്തോഷ് ശിവൻ,ലിജോ പെല്ലിശേരി,ഷാജി നടേശൻ എന്നിവർ ചേർന്നാണ് ഡബിൾ ബാരൽ നിർമ്മിച്ചിരിക്കുന്നത്. ഫോളീ സൗണ്ട് റെക്കോഡിങ് ഉൾപ്പെടെ മലയാളത്തിൽ മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതിക പിന്തുണയിലാണ് ചിത്രമൊരുക്കിയത്. അഭിനന്ദൻ രാമാനുജമാണ് ക്യാമറ. രംഗനാഥ് രവിയാണ് ശബ്ദ സംവിധാനം

രണ്ടു രത്‌നങ്ങൾ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിൾ ബാരൽ' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില കഥാപാത്രങ്ങളും അവതരണരീതിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. അതിൽ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങൾ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാലു കൊറിയോഗ്രാഫർമാരും നൂറിലേറെ റഷ്യൻ, ആഫ്രിക്കൻ എക്‌സ്ട്രാ താരങ്ങളും. ഇവരെല്ലാം സംസാരിക്കുന്നതു മലയാളം. നാലു ക്യാമറയിൽ അറുപത് ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. അഭിനന്ദ് രാമാനുജൻ ആണ് ക്യാമറ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP