1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
20
Sunday

ഏഴാം ക്ലാസ്സുവരെ പഠിച്ച മൂകനും ബധിരനുമായ ഒരു ഇടുക്കിക്കാരൻ; സ്വന്തം വിമാനം നിർമ്മിച്ച് പറത്തിയ അത്ഭുതത്തിന്റെ കഥ വെള്ളിത്തിരയിലേക്കും; സജി തോമസാകുന്നത് പൃഥ്വിരാജും

June 20, 2016 | 08:03 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സ്വന്തമായി വിമാനം നിർമ്മിച്ച് തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിന് മുകളിലൂടെ പറപ്പിച്ച മൂകനും ബധിരനുമായ സജി തോമസിന്റെ കഥ വെള്ളിരയിലേക്ക്. പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന 'വിമാനം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. പ്രതീക്ഷകൾക്കും മുകളിലൂടെ പറന്ന തൊടുപുഴക്കാരന്റെ കഥ സിനിമാ പ്രേമികൾ ഏറ്റെടുക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ശാരീരിക പരിമിതികളെ നേരിട്ട് ജീവിത വിജയം നേടിയ സജി തോമസിന്റെ വേഷമാണ് പൃഥ്വിരാജിന്.

ആഡംബര വിമാനങ്ങൾ നിർമ്മിക്കുന്ന ജർമനി ആസ്ഥാനമായ ആരോ ഏവിയേഷൻ കമ്പനിയുടെ കൊൽക്കത്ത ഓഫിസിൽ ടെക്‌നീഷ്യനായി സജി കഴിഞ്ഞദിവസം ജോലിക്ക് കയറി. 40,000 രൂപയാണ് ശമ്പളം. തൊടുപുഴ തട്ടക്കുഴ സ്വദേശിയായ സജി തോമസിനെ ഇന്ന് ലോകം അറിയുന്നതിന് പിന്നിൽ ആരെയും ആവേശം കൊള്ളിക്കുന്ന, അതിലേറെ അദ്ഭുതപ്പെടുത്തുന്ന കഠിന പ്രയത്‌നങ്ങളുടെ കഥയുണ്ട്. ഏഴാം ക്‌ളാസുവരെ മാത്രം പഠിച്ച സജിയുടെ കൊച്ചുനാളിലേയുള്ള ആഗ്രഹമായിരുന്നു വിമാനം നിർമ്മിക്കുക. ആഗ്രഹം കലശലായതോടെ മുംബൈയിലെ വിമാനനിർമ്മാണക്കമ്പനികളിലത്തെി.

സജിയുടെ താൽപര്യം മനസ്സിലാക്കിയ ജീവനക്കാർ വിമാന നിർമ്മാണത്തെക്കുറിച്ച പുസ്തകങ്ങൾ കൈമാറി. യന്ത്രഭാഗങ്ങൾ വാങ്ങാൻ സഹായിച്ചു. 2009ലാണ് സജി വിമാന നിർമ്മാണം ആരംഭിച്ചത്. മുഴുവൻ ഭാഗങ്ങളും സ്വന്തമായി സൃഷ്ടിച്ച് 2014 ഏപ്രിൽ 10ന് സജി നിർമ്മിച്ച വിമാനം തിരുനെൽവേലി അംബാ സമുദ്രത്തിന് മുകളിലൂടെ വിജയകരമായി പരീക്ഷണ പറക്കൽ നടത്തി. വ്യോമസേനയിൽനിന്ന് വിരമിച്ച വിങ് കമാൻഡർ എസ്.കെ.ജെ. നായരാണ് വിമാനം പറത്തിയത്.

തട്ടക്കുഴയിലെ വീട്ടിലേക്ക് പിന്നെ അഭിനന്ദനപ്രവാഹമായിരുന്നു. വിമാനം രൂപകൽപന ചെയ്ത ഭിന്നശേഷിയുള്ള വ്യക്തി എന്ന നിലയിൽ ഇന്ത്യ ബുക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ചു .വൈകല്യം മറന്ന് ജീവിതവിജയം നേടിയ ഒമ്പതു ധീരരിൽ ഒരാളായി ഡിസ്‌കവറി ചാനലിലൂടെ ലോക പ്രേക്ഷകർക്ക് മുന്നിലും ഈ 45കാരൻ മുഖം കാണിച്ചു. ഭാര്യ മരിയയും മകൻ ജോഷ്വയും പിന്തുണയുമായി ഒപ്പമുണ്ട്. ഡിസ്‌കവറി ചാനലിലെ സൂപ്പർഹീറോസ് എന്ന പരിപാടി അവതരിപ്പിച്ചത് ബോളിവുഡ് താരം ഹൃത്വിക് റോഷനായിരുന്നു. ആ ഷോയിൽ നിന്നാണ് സിനിമയിലേക്കുള്ള അവേശം സംവിധായകൻ പ്രദീപ് എം നായരുടെ മനസ്സിലേക്ക് കയറിയത്. അത് യാഥാർത്ഥ്യമാക്കാൻ പൃഥ്വിരാജ് തന്നെ സമ്മതിക്കുകയും ചെയ്തു. 

ഇടുക്കി ജില്ലയിലെ തട്ടക്കുഴയിലെ അഴകനാൽ വീട്ടിൽ തോമസിന്റെയും മേരിയുടെയും മകനായ സജി ജന്മനായ ബധിരനും മൂകനുമാണ്. ഏഴാം ക്ലാസ്സിൽ പഠിപ്പ് നിർത്തേണ്ടിവന്നെങ്കിലും സജിയുടെ സ്വപ്‌നങ്ങൾ ആകാശത്തോളം ഉയർന്നുനിന്നു. ശബ്ദങ്ങളില്ലാ്ത ലോകത്ത് ജീവിച്ചതുകൊണ്ടാവാം, യന്ത്രങ്ങളുടെ മനസ്സറിയുന്നതിലായിരുന്നു സജിക്ക് കമ്പം. ഏത് യന്ത്രത്തിന്റെയും പ്രവർത്തന രീതി മനസ്സിലാക്കാൻ സജിക്ക് ചെറിയ സമയം മതിയായിരുന്നു. വിമാനവും കീഴടങ്ങിയത് അങ്ങനെയാണ്. വ്യോമയാന രംഗത്തെ വിദഗ്ധരെപ്പോലും അതിശയിപ്പിച്ച വിമാനമാണ് സജി നിർമ്മിച്ചത്. കന്യാകുമാരിയിലെ മണിമുത്താറിൽ റിട്ടയേർഡ് വിങ് കമാൻഡർ എസ്. കെ. ജെ. നായരുടെ ഏവിയേഷൻ അക്കാദമിയിലാണ് സജി നിർമ്മിച്ച വിമാനമുള്ളത്. അംഗപരിമിതനായ യുവാവ് സ്വന്തമായി ഒരു വിമാനം നിർമ്മിച്ച് പറപ്പിച്ചതിനെ എസ്്. കെ. ജെ. നായരെപ്പോലെയുള്ള വിദഗ്ദ്ധർ പറയുന്നത് അവിശ്വസനീയം എന്നാണ്. എന്നാൽ, കേരളത്തിന്റെ ശാസ്ത്രസാങ്കേതികരംഗം ഈ ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്തെ പാടേ അവഗണിച്ചു.

വീട്ടിലെ സാഹചര്യങ്ങളും വൈകല്യങ്ങളുമാണ് സജിയെ കഌസ് മുറികളിൽ നിന്നും അകറ്റിയത്. ഏഴാം ക്ലാസ്സിനപ്പുറം പഠിക്കാനായിട്ടില്ലെങ്കിലും ഇപ്പോൾ വലിയ സ്വപ്‌നങ്ങളുള്ള എൻജിനിയർമാർ സജിയെ കാണാനെത്തുന്നു. എയറോനോട്ടിക് എൻജിനീയറിങ്ങിൽ വലിയ സ്വപ്നം കാണുന്നവർ സജിയെ മാതൃകയാക്കുന്നു. വെള്ളിയാമറ്റത്തെ കുന്നിന്മുകളിൽ പറന്നിറങ്ങിയ ഹെലിക്കോപ്ടർ കണ്ട് അത്തരത്തിലൊന്ന് നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സജിയുടെ ജീവിതം അവർക്കിന്ന പാഠപുസ്തകമാണ്. റബർതോട്ടങ്ങളിൽ മരുന്നു തളിക്കാൻ വന്നതായിരുന്നു ആ ഹെലിക്കോപ്ടർ. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന സജിക്ക് ഈ വലിയ പക്ഷി ആവേശമായി മാറി. പിന്നീട് വിമാനം സ്വന്തമായി നിർമ്മിക്കാനുള്ള സ്വപ്‌നം മനസ്സിൽക്കൊണ്ടുനടന്നു. ഹെലികോപ്റ്റർ പറത്താൻ വന്ന പൈലറ്റുമാരോടു ചങ്ങാത്തം കൂടിയ സജി രണ്ടുതവണ അതിൽക്കയറി യാത്ര ചെയ്യുകയും ചെയ്തു.

ടെലിവിഷൻ റിപ്പയറെന്ന നിലയ്ക്ക് പേരെടുത്ത സജി അങ്ങനെ സമാഹരിച്ച തുകയുമായാണ് ഹെലിക്കോപ്ടറിന്റെ പൈലറ്റുമാരെ കാണാനെത്തിയത്. മുംബൈയ്ക്ക് നാടുവിട്ട സജിയുടെ കൈയിലുണ്ടായിരുന്നത്് . അന്നു റബർതോട്ടത്തിൽകണ്ട പൈലറ്റുമാരുടെ മേൽവിലാസം മാത്രം. സജിയുടെ ആഗ്രഹം പോലെ അവർ മുംബൈയിലെ വിമാനകമ്പനികളിലൊക്കെ സജിയെ കൊണ്ടുപോയി. വിമാനത്തെ സംബന്ധിച്ച് പുസ്തകങ്ങൾ കൊടുത്തു. യന്ത്രഭാഗങ്ങൾ വാങ്ങാൻ സഹായിച്ചു. അയൽക്കാരിയായ മരിയയുമായുള്ള വിവാഹശേഷം സജി വിമാനനിർമ്മാണമെന്ന സ്വപ്‌നവുമായി വീണ്ടും രംഗത്തിറങ്ങി. വീടിനു മുമ്പിൽ ഒരു പണിപ്പുരയുണ്ടാക്കി. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റു. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഇതിനുവേണ്ടി മാറ്റിവച്ചു. പക്ഷേ, അതൊന്നും തികയുമായിരുന്നില്ല. ഒടുവിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വൈമാനികൻ കൂടിയായ രാജീവ് ഗാന്ധിയുടെ സഹായം തേടാനാൻ തീരുമാനിച്ചു. സജിക്ക് സഹായവും ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്‌തെങ്കിലും അതിനിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

പക്ഷേ, തന്റെ സ്വപ്‌നങ്ങളെ കൈവിടാൻ സജി ഒരുക്കമായിരുന്നില്ല. അക്കാലത്താണ് വിങ് കമാൻഡർ എസ്. കെ. ജെ. നായരെ പരിചയപ്പെടുന്നത്. സജിയെക്കുറിച്ച് അറിഞ്ഞപ്പോൾ, സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തിനും ആവേശമായി. സജിയെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു. അങ്ങനെ ആദ്യവിമാനം സജിയുടെ പണിപ്പുരയിൽനിന്ന് പുറത്തിറങ്ങി. എന്നാൽ, അതിന് ചില പോരായ്മകൾ ഉണ്ടായിരുന്നു. പറത്താനുമായില്ല. എന്നൽ, അത് ഒരു എൻജിനീയറിങ് കോളജ് കുട്ടികൾക്ക് പഠിക്കാനായി വാങ്ങി. ഏഴാംകഌസുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി. ഒരു ഹെലികോപ്റ്റർ എന്ന സ്വപ്നത്തിലേക്ക് സജി മുന്നേറിയത് ഈ പണവുമായാണ്. ഒപ്പം എസ്. കെ. ജെ. നായരുടെ പിന്തുണയും. 15 വർഷം നീണ്ട കഠിനമായ ശ്രമത്തിനൊടുവിൽ ആ സ്വപ്‌നം സഫലമായി. സജിയുണ്ടാക്കിയ വിമാനം എസ്. കെ. ജെ. നായർ പറത്തിക്കാണിച്ചപ്പോഴാണ് ലോകം ഈ കണ്ടുപിടിത്തത്തിൽ അത്ഭുതം കൂറിനിന്നത്. തൊടുപുഴയിൽ പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം പിന്നീട് മണിമുത്താറിലെ അക്കാദമിയിലേക്ക് കൊണ്ടുപോയി.

ഉടുമ്പന്നൂർ പഞ്ചായത്തു വച്ചു നൽകിയ ചെറിയ വീട്ടിലാണ് ഈ പ്രതിഭയുടെ ജീവിതം. കാക്കനാട്, ഒരു കമ്പനിയിൽ സജിക്ക് ജോലിയുണ്ട്. മരിയയും അച്ഛന്റെ ഗവേഷണങ്ങൾക്ക് സഹായിയായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ജോഷ്വയുംഒപ്പമുണ്ട്. ഇംഗ്ലീഷിൽ വലിയ അവഗാഹമൊന്നും ഇല്ലെങ്കിലും സജി ഇംഗ്ലീഷ് പുസ്തകങ്ങളാണ് സംശയനിവാരണത്തിന് ഉപയോഗിക്കുന്നത്. ഒരു സ്വപ്‌നം പോലെ സജിയുടെ ജീവിതം ഡിസ്‌കവറി ചാനലിലൂടെ ലോകമറിഞ്ഞു. പിന്നാലെ ആരേയും ആവേശത്തിലാക്കുന്ന കഥ വെള്ളിത്തിരയിലുമെത്തുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആൾമറ പൊളിച്ച് സണ്ണി ലിയോണിനെ കാണാൻ പോയവർക്ക് രശ്മി ആർ നായരുടെ വക കൊട്ട്; ആളുകൂടാൻ കാരണം സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റീരിയയും;അതേടാ ഞാൻ ഒരു പോൺ സ്റ്റാർ ആയിരുന്നു എന്ന് വിളിച്ചു പറയാനുള്ള ആ ആത്മധൈര്യം ഉണ്ടല്ലോ അതാണ് സണ്ണി; ഫേസ്‌ബുക്ക്‌പോസ്റ്റിന് കിടിലൻ മറുപടികളും
ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിൽ പോപ്പുലർ ഫ്രണ്ടുകാർ; ദേശീയ ചാനലുകൾക്ക് വേണ്ടി 'ലൗജിഹാദ്' ചർച്ച കൊഴുപ്പിക്കാൻ ഹാദിയയുടെ വീട്ടിലെത്തി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ രാഹുൽ ഈശ്വർ എതിരാളികൾക്ക് വടി കൊടുത്തെന്ന് സംഘപരിവാറും
ചാണ്ടിയുടെയും അൻവറിന്റെയും തട്ടിപ്പിന് കുടപിടിച്ച് കോൺഗ്രസ് നേതാക്കൾ; പണച്ചാക്കുകൾക്കെതിരെ നിയമസഭയിൽ പോലും വാ തുറക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പാർട്ടി ചാനലിൽ കുവൈറ്റ് മുതലാളിക്കെതിരെ വാർത്ത നൽകരുതെന്ന തീട്ടൂരമിറക്കി ഹസനും കെപി മോഹനനും; സമരവുമായി രംഗത്തിറങ്ങിയ ലിജുവിനെ ഒതുക്കാൻ ലേക്ക്പാലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ നേതാക്കൾ; ആന്റണി കളത്തിൽ ഇറങ്ങിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് ഗ്രൂപ്പ് മാനേജർമാർക്ക്
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ