Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൻസാലി ചിത്രം പത്മാവതിയുടെ റിലീസിങ് മാറ്റി; സെൻസറിങ് സംബന്ധിച്ചുള്ള അനിശ്ചിതത്വവും തുടരുന്നു; പുതുക്കിയ തീയതി പിന്നീട്; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിശദീകരണം

ബൻസാലി ചിത്രം പത്മാവതിയുടെ റിലീസിങ് മാറ്റി; സെൻസറിങ് സംബന്ധിച്ചുള്ള അനിശ്ചിതത്വവും തുടരുന്നു; പുതുക്കിയ തീയതി പിന്നീട്; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിശദീകരണം

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ദീപിക പദുക്കോൺ ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിനെതിരേ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് സംവിധായകൻ അറിയിച്ചു. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

പത്മാവതിയുടെ സെൻസർ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോർഡ് തിരിച്ചയച്ചിരുന്നു. അപാകതകൾ തിരുത്തി പുതിയ അപേക്ഷ നൽകിയതിനുശേഷമേ സെൻസർ ബോർഡ് അംഗങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയുള്ളൂ. അപേക്ഷ അപൂർണമാണെന്ന് 'പത്മാവതി'യുടെ പ്രവർത്തകർക്ക് അറിയാമായിരുന്നെന്നും അത് തിരിച്ചയച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി പറഞ്ഞു.

അലാവുദീൻ ഖിൽജി 1303ൽ രാജസ്ഥാനിലെ ചിത്തോർ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്. റാണാ റാവൽസിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP