Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യയോട് കള്ളം പറഞ്ഞ് പതിനായരം രൂപ കടം വാങ്ങി കബാലിക്ക് റീമിക്‌സ് ഒരുക്കി; ഒറിജിനൽ ടീസറിന് പഞ്ച് പോരെന്ന് പറഞ്ഞ് മലയാളിയായ ആരാധകൻ തൃപ്പുണിത്തുറ നടരാജൻ

ഭാര്യയോട് കള്ളം പറഞ്ഞ് പതിനായരം രൂപ കടം വാങ്ങി കബാലിക്ക് റീമിക്‌സ് ഒരുക്കി; ഒറിജിനൽ ടീസറിന് പഞ്ച് പോരെന്ന് പറഞ്ഞ് മലയാളിയായ ആരാധകൻ തൃപ്പുണിത്തുറ നടരാജൻ

കൊച്ചി:ന്ത്യൻ ചലച്ചിത്രരംഗത്തെ തന്നെ ഏറ്റവും അധികം ആരാധക പിന്തുണയുള്ള നടനാണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ സാക്ഷാൽ രജനീകാന്ത്. രജനീകാന്ത് എന്ന് കേട്ടാൽ ദൈവത്തെപ്പോലെ കരുതുന്നവരാണ് തമിഴ്‌നാട്ടിൽ മിക്കവാറും അദ്ദേഹത്തിന്റെ ഓരോ സിനിമയും ഉത്സവ പ്രതീതിയിലാണ് തമിഴകം സ്വീകരിച്ചിട്ടുള്ളത്.സ്‌റൈൽ മന്നന്റെ ആരാധകർ തമിഴ്‌നാട്ടിലൊ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതുമല്ല.ആരാധകരുടെ എണ്ണത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചലച്ചിത്രതാരമാണ് രജനീകാന്ത്. മലേഷ്യയിലും സിംഗപ്പൂരിലും ജപ്പാനിലുമെല്ലാം ആരാധകർ രജനിയുടെ പുതിയ ചിത്രമായ കബാലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഏരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. കബാലിയുടെ 2 ടീസറുകളാണ് ഇതിനോടകം പുറത്ത് വന്നത്. റെക്കോഡുകൾ തകർത്ത് യൂടൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 2 കോടി നാൽപ്പത് ലക്ഷത്തിൽപരം ആൾക്കാരാണ്.

സ്റ്റൈൽ മന്നന് വേണ്ടി വ്യത്യസ്തമായ ഒരു ടീസറാണ് എറണാകുളം സ്വദേശി നടരാജൻ പുറത്തിറക്കിയത്.രജനീകാന്തിന് വേണ്ടി തൃപ്പുണിത്തുറ സ്വദേശിയായ മലയാളി ആരാധകൻ ചെയ്തത് വേറിട്ട ഒരു ടൈറ്റിൽ സോംഗാണ്. ഭാര്യയോട് നുണ പറഞ്ഞ് പതിനായിരം രൂപ കടം വാങ്ങിയും പലിശയ്ക്ക് പണം കടമെടുത്തുമാണ് തൃപ്പുണിത്തുറയിലെ നടരാജൻ എന്ന ആരാധകൻ കബാലിക്ക് വേണ്ടി വേറിട്ട ടൈറ്റിൽ സോംഗ് ഒരുക്കിയത്. ഗാനരചനയും സംഗീതവും ആലാപനവും നടരാജൻ തന്നെയാണ്. കബാലിക്ക് വേണ്ടി സന്തോഷ് നാരായണൻ ഈണമിട്ട നെരുപ്പ് ഡാ എന്ന ടൈറ്റിൽ സോംഗിന് പഞ്ച് അത്ര പോരാ എന്നും അൽപ്പം പഞ്ച് കൂട്ടിയുള്ള ഗാനമാണ് ഇതെന്നും നാഗരാജൻ പറയുന്നു. നടനും മിമിക്രി താരവുമായ രമേഷ് പിഷാറടിയാണ് തൃപ്പുണിത്തുറയിലെ സിഡി ഷോപ്പ് ഉടമയും സുഹൃത്തുമായ നടരാജനെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.

രജനീകാന്തിനോടുള്ള കടുത്ത ആരാധനയാണ് ഇത്തരമൊരു ഗാനമൊരുക്കാൻ പ്രേരണയായതെന്ന് നടരാജൻ. ഇതിന്റെ പേരിൽ തന്നെ ഭ്രാന്തനെന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ഗാനമെന്നും നടരാജൻ. മനസ്സിൽ തട്ടി താൻ ചെയ്ത പാട്ടാണ് ഇതെന്നും നടരാജൻ. യുപിഎസ് തകരാറിലായി പതിനായിരം രൂപ വേണമെന്ന് ഭാര്യയോടും പതിനായിരം രൂപ ബ്ലേഡുകാരനിൽ നിന്നും വാങ്ങിയാണ് പാട്ട് ഒരുക്കിയതെന്നും നടരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP