Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസെടുക്കാനുള്ള പേപ്പറുകൾ പുറത്തു നിന്ന് കൊണ്ടു വരണം എന്നു കേൾക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്; ഇത് പൊലീസ് സ്റ്റേഷന്റെയും മനുഷ്യരുടെയും പച്ചയായ മുഖം വരച്ചു കാണിക്കുന്ന നല്ല സിനിമ: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച അനുഭവമെന്ന് ഋഷിരാജ് സിങ്

കേസെടുക്കാനുള്ള പേപ്പറുകൾ പുറത്തു നിന്ന് കൊണ്ടു വരണം എന്നു കേൾക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്; ഇത് പൊലീസ് സ്റ്റേഷന്റെയും മനുഷ്യരുടെയും പച്ചയായ മുഖം വരച്ചു കാണിക്കുന്ന നല്ല സിനിമ: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച അനുഭവമെന്ന് ഋഷിരാജ് സിങ്

എറണാകുളം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച അനുഭവമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഇന്ത്യയിലെ ഒരു പൊലീസ് സ്റ്റേഷന്റെ നേർചിത്രമാണ് നൽകുന്നതെന്ന് ഋഷിരാജ് സിങ് പറഞ്ഞു.

ഏറെ കാലത്തിന് ശേഷം ഇപ്പോഴാണ് പൊലീസിനെ മുഖ്യധാരയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ കാണാൻ കഴിഞ്ഞത്. പൊലീസ് എന്ത് നല്ല കാര്യം ചെയ്താലും അതിനെ വിമർശിക്കുന്ന ഒരു രീതിയാണ് നിലവിലുള്ളത്. ഒരു സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നതിലെ ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾക്ക് ശരിയായ ധാരണയില്ല. പക്ഷേ അഭിനേതാക്കൾ കേരളാ പൊലീസിൽ ജോലി ചെയ്യുന്നവരായതു കൊണ്്ട് സ്റ്റേഷനെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം നമ്മുക്ക് ലഭിക്കുന്നുണ്ട്.

ഈ സിനിമയുടെ താരം അതിന്റെ കഥയാണ് ഒരു കള്ളൻ പ്രസാദ് ബസ്സിൽ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നു. അവർ കാണുമ്പോൾ ഇയാൾ അത് വിഴുങ്ങുന്നു. ഇതുകൊണ്ട് ഈ സ്ത്രീക്കും ഭർത്താവിനും വലിയ ആവശ്യമുണ്ടായിരുന്നു. ബാക്കി സിനിമയിൽ ഈ പാവപ്പെട്ട സ്ത്രീയും ഭർത്താവും മാല തിരിച്ചു കിട്ടുന്നതിന് വേണ്ടി പാടുപെടുന്നത് രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ഡയറക്ടർ ദിലീഷ് പോത്തന് അഭിമാനിക്കാൻ വകയുള്ള വളരെ മികച്ചൊരു മറ്റൊരു ചിത്രമാണിത്. ഈ മനോഹരമായ സിനിമ നാം കണ്ണിമയ്ക്കാതെ നോക്കിയിരിക്കും. എന്നു തുടങ്ങി ഓരോ അഭിനേതാക്കളെയും പേരെടുത്ത് അഭിനന്ദിക്കുന്നുണ്ട് ഋഷിരാജ് സിങ്.

ഈ 21-ാം നൂറ്റാണ്ടിലും പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് ആവശ്യമായ തുക തക്ക സമയത്ത് കിട്ടുന്നില്ലെന്നത് വളരെ ദുഃഖകരമായ കാര്യമാണ്. കേസെടുക്കാനുള്ള പേപ്പറുകൾ പുറത്തു നിന്ന് കൊണ്ടു വരണം എന്നു കേൾക്കുന്നത് വളരെ സങ്കടകരമായ കാര്യമാണ്. പൊലീസ് സ്റ്റേഷന്റെയും മനുഷ്യരുടെയും പച്ചയായ മുഖം വരച്ചു കാണിക്കുന്ന ഈ നല്ല സിനിമ എല്ലാവരും തീർച്ചയായും കാണണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP