Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊയ്തീന് ശേഷം ബിഗ് ബജറ്റ് സിനിമയുമായി പൃഥിയും വിമലും വീണ്ടും; 45 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം പറയുന്നത് മഹാഭാരത കഥ

മൊയ്തീന് ശേഷം ബിഗ് ബജറ്റ് സിനിമയുമായി പൃഥിയും വിമലും വീണ്ടും;  45 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം പറയുന്നത് മഹാഭാരത കഥ

ന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സംവിധായകൻ ആർ എസ് വിമലും വീണ്ടുമൊന്നിക്കുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്ര പ്രാധാന്യമുള്ള കഥയുമായാണ് ഇത്തവണ ഇരുവരും വെള്ളിത്തിരയിലെത്തുക. തമിഴിൽ നിന്നുള്ള പ്രശസ്ത താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

45 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം വേണുവാണ് നിർമ്മിക്കുന്നത്. ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.

നേരത്തെ പൃഥ്വിരാജ് തന്നെ കുഞ്ചിരക്കോട്ട് കാളി എന്ന വീരനെ ആസ്പദമാക്കി ഒരു ചരിത്രചിത്രം ഒരുക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. വേണാടിന്റെ യുദ്ധവീരന്മാരുടെ ജീവിതവും, ത്യാഗവും, ധീരതയുമാണ് ഈ ചരിത്ര സിനിമയിൽ വിഷയമാകുക. എന്നാൽ ചിത്രത്തിന്റെ മറ്റുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP