1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

സാഖാവിനെയും നിവിൻപോളിയെയും ഏറ്റെടുത്ത് ഒർജിനൽ സഖാക്കൾ; തിയേറ്ററിന് മുന്നിൽ അരിവാൾ ചുറ്റികയും ചെങ്കൊടിയും വിരിച്ച് പാർട്ടി പരിപാടിയാക്കി ഡിവൈഎഫ്‌ഐ; പാർട്ടി പരിപാടിയായതോടെ തീയേറ്ററുകളിൽനിന്ന് പിൻവാങ്ങി ഫാൻസ് അസോസിയേഷനും സിനിമ പ്രേമികളും; അവധിക്കാലമായിട്ടും ജനം തിയേറ്ററിലെത്താത്തതിന്റെ ആധിയിൽ അരിവാൾചുറ്റിക അഴിച്ചു മാറ്റി അണിയറ പ്രവർത്തകർ; ഓഡിയോ ലോംഞ്ചിനിടെ ചുവപ്പിന് പിന്നിലെ അപകടം ആദ്യം മണത്തറിഞ്ഞത് കുഞ്ചാക്കോ ബോബൻ

April 17, 2017 | 02:40 PM | Permalinkവിവി ഷാജു

കൊച്ചി: നിവിൻ പോളിയുടെ സഖാവിനെ ചുവപ്പ് ഉടുപ്പിച്ച് ഒറിജിനൽ സഖാക്കൾ. സിനിമ കാണാൻ ജനമെത്താതായതോടെ തീയറ്ററുകൾക്ക് മുന്നിൽ ഒറിജിനൽ സഖാക്കൾ സ്ഥാപിച്ച അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ച കൊടികളും തോരണങ്ങളും പോസ്റ്ററുകളും അണിയറ പ്രവർത്തകർ അഴിച്ചു മാറ്റി. സിനിമയുടെ വരവ് അറിയിച്ച് ഡിവൈഎഫ് ഐ പ്രവർത്തകർ തീയറ്ററുകൾക്ക് അകത്തും പുറത്തുമായി പോസ്റ്ററിനും കൗട്ടൗട്ടുകൾക്കും പകരം കൊടിതോരണങ്ങളും ബാനറുകളും കെട്ടി നിറച്ചിരുന്നു. എന്നാൽ ആഘോഷപൂർവ്വം മൂന്നു ദിവസങ്ങൾക്ക് മുമ്പ് തീയറ്ററുകളിലെത്തിയ പടത്തിന് കാര്യമായ ഒഴുക്ക് ലഭിച്ചില്ല. ഇതിന് പ്രധാന കാരണം നിവിൻ പോളിയെന്ന ജനകീയ നടനെ ചുവപ്പുടുപ്പിച്ചതാണെന്ന തിരിച്ചറിവാണ് അണിയറ പ്രവർത്തകരെ കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ പ്രേരിപ്പിച്ചത്.

പ്രേമം അടക്കം നിരവധി സൂപ്പർ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകി താരപെരുമ കണ്ടെത്തിയ നിവിൻ പോളിക്ക് ഇത് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ ആകരുതെന്നും സിനിമ പ്രവർത്തകർ പ്രാർത്ഥിക്കുന്നുണ്ട്. സിദ്ധാർത്ഥ ശിവയും രാഗേഷും ചേർന്ന് അണിയിച്ചൊരുക്കിയ ചിത്രം തീയറ്ററുകളിൽ വൻ കൈയടി നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവധികാലമായിട്ടും അത്തരത്തിലൊരു ചലനം തീയറ്ററുകളിൽ കാണാൻ കഴിഞ്ഞില്ലെന്നതും പിന്നണി പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

മാത്രമല്ല സിനിമയുടെ വരവറിയിച്ച് തീയറ്ററുകൾക്കു മുന്നിൽ തടിച്ചുകൂടുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഇക്കുറി മെല്ലപോക്കിലായിരുന്നു.പുലർച്ചെ തീയറ്ററുകൾക്ക് മുന്നിൽ തടിച്ചുകൂടാനോ ചെണ്ടമേളത്തിനോ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കാനോ ഇവർ വലിയ ശുഷ്‌ക്കാന്തി കാട്ടിയില്ല. തീയറ്ററുകളിലെ പതിവ് തിരക്കുകൾക്ക് അപ്പുറം മറ്റൊന്നും സഖാവിന് സംഭവിച്ചില്ല. ഒരു നല്ല കമ്മ്യൂണിസ്റ്റുക്കാരനാകണമെന്ന നിവിൻപോളിയുടെ ആഗ്രഹം സിനിമയിൽ പ്രേക്ഷകർ അനുവദിച്ചില്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ പോളിയുടെ ജീവിതത്തിലെ ഒറിജിനൽ കമ്മ്യൂണിസ്റ്റുക്കാരനെയായിരിക്കും ജനങ്ങൾ ഏറെ ഇഷ്ടപ്പെടുക. അതേസമയം സഖാവിന്റെ ഓഡിയോ ലോഞ്ചിങ് ആലപ്പുഴ കടപ്പുറത്താണ് അരങ്ങേറിയത്. നിവിൻ പോളിയുടെ ആഗമനം അറിഞ്ഞ് പതിനായിരങ്ങളാണ് കടപ്പുറത്ത് തടിച്ച് കൂടിയത്. എന്നാൽ സഖാവ് എന്നു കേട്ടപ്പോൾ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദി ഡിവൈഎഫ്‌ഐക്കാർ നേരത്തെ തന്നെ കൈയേറിയിരുന്നു.

നടൻ എത്തിയതോടെ വേദിയിലേക്ക് ഇരച്ചു കയറിയ ഇവരെ സംഘാടകർ ഏറെ പണിപ്പെട്ടിട്ടും താഴെയിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ തിങ്ങിഞെരുങ്ങി സ്റ്റേജിന്റെ മുന്നിലെത്തിയ പോളി ഒരുവിധത്തിൽ കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് സ്ഥലം വിട്ടു. കടപ്പുറത്ത് തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഇഷ്ടതാരത്തെ നേരിൽ കാണാൻ വെമ്പൽ കൊള്ളുന്നത് ഡിഫിക്കാർ കണ്ടില്ല. പിന്നീട് ഇവർ ഈങ്ക്വിലാബ് വിളിച്ച് താരത്തെ യാത്രയാക്കി. എന്നാൽ വേദിയിൽ പോളിക്ക് ഒപ്പമെത്തിയ നാട്ടുകാരനും ഇഷ്ടതാരവുമായ ചാക്കോച്ചൻ കാര്യങ്ങൾ കൈവിടുന്നുവെന്ന് കണ്ട് സിനിമ ഇടതോ വലതോ പാർട്ടികളുടെതല്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽതന്നെ പന്തികേട് മനസിലാക്കിയ ചാക്കോച്ചൻ അഡ്വാൻസായി ഇത്തരത്തിൽ പറഞ്ഞത് സിനിമയുടെ റിലീസ് കഴിഞ്ഞാൽ സംഭവിക്കാവുന്ന അവസ്ഥ കണക്കിലെടുത്താകാം.

സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തിൽനിന്നും നിവിൻപോളിയെന്ന സൂപ്പർ താരത്തെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മറിച്ച് കമ്മ്യൂണിസ്റ്റുക്കാരനെയല്ലെന്ന തിരിച്ചറിവും അനിവാര്യമാകേണ്ടതുണ്ട്. മമ്മൂട്ടിയെന്ന കമ്മ്യൂണിസ്റ്റുക്കാരനായ മഹാനടന്റെ ഒരൊറ്റ ചിത്രത്തിന്റെ പിന്നിലും അരിവാൾ ചുറ്റികയോ കൊടിയോ ആരും വച്ചു കണ്ടില്ല. എന്നാൽ നിവിൻ പോളിക്കു പിന്നിൽ പാർട്ടി ചിഹ്നങ്ങളും കൊടിതോരണങ്ങളും പ്രത്യക്ഷപെടാനുള്ള സാഹചര്യം പരിശോധിക്കപ്പെടുകയാണ് ഇപ്പോൾ.

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബസിന് മുകളിൽ കയറി ശുചീകരണം; മാലിന്യമെല്ലാം തുമ്പയ്ക്ക് കോരി വൃത്തിയാക്കൽ; പാളത്തൊപ്പി വച്ച് ജീവനക്കാർക്കൊപ്പം ഉച്ചഭക്ഷണം; ഐപിഎസുകാരി ഭാര്യയും മകളും മാറിനിന്നതുമില്ല; പബ്ലിസിറ്റിയല്ല പ്രവൃത്തിയാണ് വലുതെന്ന് തെളിയിച്ച് കെഎസ്ആർടിസി എംഡി; മിസ്റ്റർ രാജമാണിക്യം നിങ്ങളാണ് ശരിക്കും ഞങ്ങളുടെ 'ബ്രോ'യെന്ന് പറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അവനു വികാരം ഉണർന്നു; ലിംഗം പുറത്തെടുത്തു പരസ്യമായി സ്വയംഭോഗം ചെയത ഞെരമ്പുരോഗിക്ക് പെൺകുട്ടി കൊടുത്ത് എട്ടിന്റെ പണി; മൊബൈലിൽ റിക്കാർഡ് ചെയ്തു വാട്‌സാപ്പിൽ ഇട്ട വീഡിയോ വൈറൽ; ആപത്ഘട്ടത്തിൽ ബുദ്ധിയും ധൈര്യവും കൈവിടാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ കൈയടി
അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് സ്വന്തം കിടപ്പുമുറിയിൽ മറ്റൊരാൾക്കൊപ്പം അടിച്ചുപൂസായി കിടന്നുറങ്ങുന്ന കാമുകിയെ; കാലുമടക്കി തൊഴിക്കാൻ തോന്നിയെങ്കിലും ചെയ്യാതെ ഇരുവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; വഞ്ചന നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ പെറുമാറിയ ഡസ്റ്റന് സോഷ്യൽ മീഡിയയുടെ കയ്യടി
മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്
ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്
മാതൃഭൂമി ന്യൂസിലെ വേണുവിന്റെ തൊഴിൽ ഊത്തെന്ന് നടൻ ദിലീപ്! ഇദ്ദേഹത്തിന് പല കുടുംബങ്ങൾ നോക്കേണ്ടതുണ്ട്; വേണുവിനെകുറിച്ച് ഒരു സിനിമയെടുക്കാനുള്ള വിവരങ്ങൾ കൈയിലുണ്ട്; ലിബർട്ടി ബഷീർ ഒരേ സമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുന്നയാൾ; പല്ലിശ്ശേരി കോമാളിയും പണം വാങ്ങി എഴുതുന്നവനും; വിമർശകർക്കെതിരെ ആഞ്ഞടിച്ച് ദിലീപ് രംഗത്ത്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ഇയാൾ ആര്...? സത്യജിത് റായിയോ അമിതാഭ് ബച്ചനോ അല്ലെങ്കിൽ മമ്മൂട്ടിയോ, മോഹൻലാലോ? മഞ്ജു വാര്യരെ ഇപ്പോഴും പീഡിപ്പിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പെട്ട ബ്യൂട്ടീഷ്യനും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയാം; ആയിരം കുറുക്കന്മാരുടെ കൗശലവുമായി ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന സൈലന്റ് പ്രതികാരി; ദിലീപിനെതിരെ ഇനി നിയമനടപടി; ആരോപണങ്ങളിൽ പല്ലിശേരി മറുനാടനോട് മനസ്സ് തുറക്കുന്നു
മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?