Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്ടും പാടി വില്ലന്മാരെ മെരുക്കുന്ന നായകന്റെ സിനിമാ ഷൂട്ടിന് വില്ലനായതും ഒരു പാട്ട് തന്നെ; ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് മുടങ്ങിയതിൽ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാൻ

പാട്ടും പാടി വില്ലന്മാരെ മെരുക്കുന്ന നായകന്റെ സിനിമാ ഷൂട്ടിന് വില്ലനായതും ഒരു പാട്ട് തന്നെ; ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് മുടങ്ങിയതിൽ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ച് സെയ്ഫ് അലി ഖാൻ

കൊച്ചി: ഒരുവിധപ്പെട്ട വില്ലന്മാരെയൊക്കെ പാട്ടുംപാടി മെരുക്കിയ ആളാണ് സെയ്ഫ് അലി ഖാൻ. എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് ഒരു പാട്ട് തന്നെ വില്ലനായാലോ. സെയ്ഫ് എന്നല്ല, ആരും സുല്ലിടും. ഫോർട്ട് കൊച്ചിയിൽ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെ സംഭവിച്ചത് അതാണ്. ഒരു പാട്ട് കാരണം ഷൂട്ടിങ് തന്നെ നിർത്തിവയ്‌ക്കേണ്ടിവന്നു.

അക്ഷയ് കുമാറിന്റെ എയർലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോൻ സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. ഇതിനുവേണ്ടി കോർപ്പറേഷനിൽ നിന്ന് മുൻകൂർ അനുമതിയും വാങ്ങിയിരുന്നു. എന്നാൽ സകല തയ്യാറെടുപ്പുകളുമായി സെയ്ഫും സംഘവും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ കാര്യങ്ങൾ അവതാളത്തിലായി. സമീപത്തെ ഒരു ആയുർവേദ സ്പാക്കാരനാണ് ഇവിടെ വില്ലൻവേഷമണിഞ്ഞത്.

സ്പായിൽ നിന്നുള്ള തട്ടുപൊളിപ്പൻ പാട്ടിന്റെ ശബ്ദം കാരണം ചിത്രീകരണത്തിന്റെ സ്‌പോട്ട് ഡബ്ബിങ് നടത്താൻ കഴിയാതെയായി. ഷൂട്ടിങ് മുടങ്ങിയതോടെ സിനിമാപ്രവർത്തകർ പോയി കണ്ടെങ്കിലും സ്പാ ഉടമ വഴങ്ങാൻ ഒരുക്കമായിരുന്നില്ല. പിന്നീട് സിനിമാക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തിയിട്ടും പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ സ്പാക്കാർ തയ്യാറായില്ല. ഇതിനിടെ സഹികെട്ട സെയ്ഫ് അലി ഖാൻ അണിയറപ്രവർത്തകരോട് പൊട്ടിത്തെറിച്ചു. ഒടുവിൽ, ഒരുപാട് പാട്ടുകൾക്കൊപ്പം ചുവടുവച്ചിട്ടുള്ള ബോളിവുഡിന്റെ സൂപ്പർതാരത്തിന് ഷൂട്ടിങ് മുടക്കിയ പാട്ടിനൊപ്പം താളംപിടിച്ച് രോഷമടക്കാതെ തരമില്ലെന്നായി. ഒരു പാട്ട് കാരണം ഷൂട്ടിങ് മുടങ്ങുന്നത് കണ്ടാണ് ഒടുവിൽ സെയ്ഫ് ഹോട്ടലിലേയ്ക്ക് മടങ്ങിയത്.

റോഷൻ എന്ന ഒരു പ്രൊഫഷണൽ ഷെഫിനെയാണ് സെയ്ഫ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അവധിക്ക് കൊച്ചിയിലെ വീട്ടിലേയ്ക്ക് വരുന്ന രംഗങ്ങളായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് ചിത്രീകരിക്കേണ്ടിയിരുന്നത്. പത്മപ്രിയയും ഒരു ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ഭരതനാട്യം നർത്തകിയാണ് പത്മപ്രിയ ഇതിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP