Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്തോഷ് പണ്ഡിറ്റന് ഒരു എതിരാളിയായി! പണ്ഡിറ്റ് സിനിമകളിലെ മാരക ഗ്രാഫിക്‌സിനെ വെല്ലുന്ന ഗ്രാഫിക്‌സുമായി ആൾദൈവം ഗുർമീത്

സന്തോഷ് പണ്ഡിറ്റന് ഒരു എതിരാളിയായി! പണ്ഡിറ്റ് സിനിമകളിലെ മാരക ഗ്രാഫിക്‌സിനെ വെല്ലുന്ന ഗ്രാഫിക്‌സുമായി ആൾദൈവം ഗുർമീത്

ന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയിലെ പാട്ടിന്റെ ഗ്രാഫിക്‌സ് കണ്ട് മലയാളികളെല്ലാം ഞെട്ടിപ്പോയിരുന്നു. ഗാനരംഗത്തിൽ എത്തിയത് ഡിനോസറുകൾ വരെയായിരുന്നു. എന്തായാലും ഇപ്പോൾ സന്തോഷ് പണ്ഡിറ്റിന് ഒരു ഭീഷണിയായി ഒരു വ്യക്തിത്വം രംഗത്തെത്തി. പതിനായിരക്കണക്കിന് ഭക്തരുടെ ഇഷ്ടനാണ് കഥാപാത്രം.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ വെല്ലുന്ന ഗ്രാഫിക്‌സുമായി വിവാദ ആൾദൈവം. ഗുർമീത് റാം റഹീം സിങ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എം.എസ്.ജി അഥവാ മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായാണ് ഗുർമീതിന്റെ രണ്ടാം വരവ്. സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളെ വെല്ലുന്ന ഗ്രാഫിക്‌സ് ചിരിക്കാൻ വക നൽകുന്നതാണ്.

ആനയെ ഇരു കൈകളിൽ തടഞ്ഞു നിർത്തുന്നതും, ഗുർമീതിന്റെ കാല് പതിച്ച ജീപ്പിൽ നിന്ന് നാലാളുകൾ തെറിച്ചു പോകുന്നതും ഉൾപ്പെടെയുള്ള ഗ്രാഫിക്‌സ് വിസ്മയങ്ങളാണ് ടീസറിന് നിറം പകരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമായ മെസഞ്ചർ ഓഫ് ഗോഡ് വിവാദമായിരുന്നു. ദേര സച്ച സൗദ എന്ന ആത്മീയ സംഘടനയുടെ നേതാവാണ് ഗുർമീത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP