Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സേതുരാമയ്യറുടെ പുതിയ ചിത്രം ടീം സിബിഐ; കേസന്വേഷണ ടീമിൽ മമ്മൂട്ടിക്കൊപ്പം മുകേഷ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

സേതുരാമയ്യറുടെ പുതിയ ചിത്രം ടീം സിബിഐ; കേസന്വേഷണ ടീമിൽ മമ്മൂട്ടിക്കൊപ്പം മുകേഷ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

രു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന് 'ടീം സിബിഐ' എന്ന് പേരിട്ടു. മമ്മൂട്ടി സേതുരാമയ്യർ എന്ന സിബിഐ ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കേസന്വേഷണത്തിനായി പുതിയ ടീമാണ് എത്തുന്നതെന്നാണ് സൂചന.മുകേഷ് ചിത്രത്തിലുണ്ടാവാൻ സാധ്യതയില്ല പകരം രൺജി പണിക്കർ ടീമിലെത്തും

കെ. മധു തന്നെയാണ് സംവിധാനം. എസ്.എൻ സ്വാമി തിരക്കഥയെഴുതുന്ന ചിത്രം സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളുടെ വിജയം ആവർത്തിക്കാനാണ് അഞ്ചാം ഭാഗത്തിന്റെയും ശ്രമമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിൽ നിർണ്ണായകമായ പല സർപ്രൈസുകളും പ്രതീക്ഷിക്കാമെന്ന് നിർമ്മാതാവ് അപ്പച്ചൻ വ്യക്തമാക്കി.

ജഗതി ശ്രീകുമാറും മുകേഷുമായിരുന്നു മുൻചിത്രങ്ങളിൽ സേതുരാമയ്യർക്കൊപ്പം കേസന്വേഷണത്തിന് പിന്നീട് ജിഷ്ണുവും വിനീതും അഭിനയിച്ചു. എല്ലാ ഭാഗങ്ങളിലും മുഖം കാണിക്കാനുണ്ടായിരുന്ന ജഗതി അപകടത്തെ തുടർന്ന് അഭിനയിക്കാൻ വയ്യാതായത് ഈ ടീമിനൊരു തീരാനഷ്ടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP