Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അധോലോക സംഘാംഗമായിരുന്ന അബ്ദുൾ ലത്തീഫിനെ അവഹേളിക്കാൻ ശ്രമിച്ചെന്ന്‌ പരാതി; പുറത്തിറങ്ങും മുമ്പേ വിവാദത്തിൽപെട്ട് ഷാരൂഖ് ചിത്രം റയീസ്; അണിയറ പ്രവർത്തകർക്കെതിരെ ഫയൽ ചെയ്തത് 101 കോടിയുടെ മാനനഷ്ടക്കേസ്

അധോലോക സംഘാംഗമായിരുന്ന അബ്ദുൾ ലത്തീഫിനെ അവഹേളിക്കാൻ  ശ്രമിച്ചെന്ന്‌ പരാതി; പുറത്തിറങ്ങും മുമ്പേ വിവാദത്തിൽപെട്ട് ഷാരൂഖ് ചിത്രം റയീസ്; അണിയറ പ്രവർത്തകർക്കെതിരെ ഫയൽ ചെയ്തത് 101 കോടിയുടെ മാനനഷ്ടക്കേസ്

ഷാരൂഖിന്റെ പുതിയ ചിത്രമായ റയീസ് പുറത്തിറങ്ങും മുമ്പേ വിവാദത്തിൽ. 1990കളിലെ ഗുജറാത്തിൽ ജീവിച്ചിരുന്ന അബ്ദുൽ ലത്തീഫ് എന്ന മദ്യമാഫിയ തലവന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിനെതിരെ അബ്ദുൾ ലത്തീഫിന്റെ മകൻ മുസ്താക്ക് അഹമ്മദ് നിയമനടപടിയുമായി രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം.

സിനിമയിലൂടെ തന്റെ പിതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് ഗുജറാത്ത് സ്വദേശിയായ മുഷ്താഖ് ഷെയിഖിന്റെ പരാതി നല്കിയത്.സിനിമയുടെ നിർമ്മാതാക്കൾ കൂടിയായ ഷാരൂഖ് ഖാൻ, ഗൗരി ഖാൻ,ഫർഹാൻ അക്തർ നായകൻ ഷാരുഖ്, നിർമ്മാതാക്കളായ ഫർഹാൻ അക്തർ, റിതേഷ് സിധ്വാനി, സംവിധായകൻ രാഹുൽ ധോലക്കിയ എന്നിവർ ഉൾപ്പടെ 9 പേർക്ക് മുസ്താക്ക്‌നോട്ടീസ് അയച്ചു കഴിഞ്ഞു.

സിനിമയുടെ റിലീസ് തടയണമെന്നും മുഷ്താക്കിന്റെ ഹർജിയിലുണ്ട്. തന്റെ അച്ഛനെ മോശമായ രീതിയിൽ ചിത്രീകരിച്ച് അദ്ദേഹത്തിന്റെ പേരിനു കളങ്കം വരുത്തി എന്നാരോപിച്ചാണ് മുസ്താക്ക് നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. 101 കോടി രൂപയോളം നഷ്ടപരിഹാരവും മുസ്താക്ക് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണു അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചിത്രീകരണം ആരംഭിച്ച നാൾ മുതൽ തൊട്ടു റയീസ് വിവാദങ്ങളുടെ പിടിയിലായിരുന്നു. കഴിഞ്ഞ വാരം ഗുജറാത്തിൽ ചിത്രീകരണം പുരോഗമിച്ചിരുന്ന വേളയിൽ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷാരുഖിന്റെ വാഹനത്തിനെതിരെ കല്ലെറിയുകയും ചെയ്തിരുന്നു. കുറച്ചു നാളുകൾക്കു ഷാരൂഖ് നടത്തിയ വിവാദമായ അസഹിഷ്ണുത പരാമർശത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇത്

ഗുജറാത്തിയായ കള്ളക്കടത്തുകാരൻ റയീസ് ഖാനായാണ് ഷാരൂഖ് റയീസിൽ വേഷമിടുന്നത്. റയീസിനെ കുരുക്കാൻ ശ്രമിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീൻ സിദ്ദീഖി അഭിനയിച്ചിരിക്കുന്നു. ഷാരൂഖും ഗൗരിയും നേതൃത്വം നൽകുന്ന റെഡ് ചില്ലീസ് എന്റർടെയിന്മെന്റും ഫർഹാൻ അക്തറിന്റെ എക്സലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ ലത്തീഫിന്റെ കുടുംബാംഗങ്ങളിൽ നിന്ന് സംവിധായകനും കൂട്ടരും ലത്തീഫിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും പിന്നീട് നിർമ്മാതാക്കൾ റയീസ് ലത്തീഫിന്റെ ജീവിതകഥയാണെന്ന് അവകാശപ്പെട്ടതായും മുഷ്താഖ്
പറയുന്നു.

ലത്തീഫ് വേശ്യാലയം നടത്തിയെന്നും സ്ത്രീകളായ കള്ളക്കടത്തുകാരെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നുമുള്ള പരാമർശം സിനിമയിൽ കടന്നുവന്നതാണ് മകനെ പ്രകോപിപ്പിച്ചത്. പിതാവ് ചെയ്യാത്ത കാര്യങ്ങൾ ചിത്രീകരിച്ച് അദ്ദേഹത്തെ അപകീർത്തി പ്പെടുത്തിയെന്നാണ് മുഷ്താഖിന്റെ ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP