Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഴുനീള കോമഡി ചിത്രം ഒരുക്കാൻ സിജു എസ്. ബാവ; ഫഹദ് നായകനാകുന്ന ചിത്രത്തിൽ ബിജുമേനോനും ഒന്നിക്കും

മുഴുനീള കോമഡി ചിത്രം ഒരുക്കാൻ സിജു എസ്. ബാവ; ഫഹദ് നായകനാകുന്ന ചിത്രത്തിൽ ബിജുമേനോനും ഒന്നിക്കും

സിജു എസ്. ബാവ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മുഴുനീള കോമഡി ചിത്രത്തിൽ ഫഹദ് നായകനാകും. വെള്ളിമൂങ്ങയുടെ വിജയത്തിനു ശേഷം ബിജുമേനോനും ചിത്രത്തിലെത്തും. കൊച്ചിയിലെ ഒരു രാജകീയ കുടുംബത്തിലെ അംഗമായ പരസ്യ സംവിധായകനായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുകയെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ വിനോദ് വിജയൻ പറഞ്ഞു.

വളരെ യഥാർത്ഥമായ കഥാഗതിയുള്ള ചിത്രത്തിന് ഒരു എന്റർടെയ്‌നറിന് വേണ്ട എല്ലാ മേന്‌പൊടികളുമുണ്ടെന്ന് വിനോദ് പറഞ്ഞു. നായികയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ നിർമ്മാതാവ് തയ്യാറായില്ല. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കൊച്ചി, വയനാട്, വാഗമൺ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. വിനോദ് നേരത്തെ ഫഹദിനൊപ്പം ഡി കമ്പനി എന്ന ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അമൽ നീരദിന്റെ ഇയോബിന്റെ പുസ്തകവും, വിനോദ് സുകുമാരന്റെ ഐ.എസ്.എമ്മും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP