ചിമ്പുവിന്റെ വാലു ഇന്നുമെത്തില്ല; ചിത്രത്തിന് കോടതിയുടെ വിലക്ക്; റീലീസ് വീണ്ടും മാറ്റിയ നിരാശയിൽ ചിമ്പുവിന്റെ ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിഷമത്തിലായ നടന് പിന്തുണയുമായി ഹൻസിക
July 17, 2015 | 08:44 AM | Permalink

സ്വന്തം ലേഖകൻ
ചിമ്പു നായകനായി എത്തുന്ന വാലു റിലീസിങിനായി ഒരുങ്ങുന്നു എന്ന വാർത്ത പലതവണ പ്രചരിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസിങ് നീണ്ടുപോകുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഈ വർഷം ആദ്യം മുതൽ റീലിസിനെത്തുമെന്ന് കരുതിയിരുന്ന ചിത്രം ഏറ്റവും ഒടുവിലായി ഇന്ന് എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ എന്നാൽ, ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ചിത്രത്തിന് അപ്രത്യക്ഷ വിലക്കേർപ്പെടുത്തിയതോടെ റീലിസ് വീണ്ടും നീളുമെന്നാണ് അറിയുന്നത്.
എന്നാൽ ചിത്രത്തിന്റെ റീലിസ് വീണ്ടും നീട്ടിയതോടെ ചിമ്പുവിന്റെ ആരാധകൻ ആത്ഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് പുതിയ വാർത്തയും പുറത്തുവരുന്നുണ്ട്. ആരാധകന്റെ ആത്മഹത്യാ വാർത്ത കേട്ട ചിമ്പു തന്റെ ഹൃദയം തകർന്നുപോയെന്നാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
നിങ്ങളുടെ സ്‌നേഹം മാത്രം മതി ദയവു ചെയ്ത് ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും നിങ്ങളുടെ സ്‌നേഹം മാത്രം മതി തനിക്കെന്നും മറ്റൊരു ട്വീറ്റിൽ ചിമ്പു പറഞ്ഞു.തന്നെ ആരൊക്കയോ വ്യക്തിപരമായി ആക്രമിക്കുകയാണെന്നാണ് വാലുവിന്റെ റീലിസിനെപ്പറ്റി ചിമ്പു പ്രതികരിച്ചത്.
എന്നാൽ തളർന്നിരിക്ക്ുന്ന ചിമ്പുവിന് പിന്തുണയുമായി എത്തിയ ഹൻസികയുടെ വാക്കുകൾ നടന് ആശ്വാസമായെന്നും കേൾക്കുന്നു. മുൻ കാമുകിയും ചിത്രത്തിലെ ചിമ്പുവിന്റെ നായികയുമാണ് ഹൻസിക. ട്വിറ്റർ പേജിലൂടെയാണ് ഹൻസിക ചിമ്പുവിന് പിന്തുണയുമായി വന്നിരിക്കുന്നത്. ചിമ്പു വളരെ ധൈര്യശാലിയാണെന്നും പ്രശ്‌നങ്ങളെല്ലാം ചിമ്പു തരണം ചെയ്യുമെന്നും ഹൻസിക പറയുന്നു.
വാലുവിന്റെ ഷൂട്ടിങ് സമയത്താണ് ഹൻസികയും ചിമ്പുവും പ്രണയത്തിലായത്. തങ്ങൾ വിവാഹിതരാകാൻ പോകുന്നെന്നും വിവാഹം കഴിഞ്ഞാൽ അജിത്തിനെയും ശാലിനിയെയെും പോലെ ജീവിക്കുമെന്നുമൊക്കെ പറഞ്ഞെങ്കിലും ഷൂട്ടിങ് തീരുമ്പോഴേക്കും ഇരുവരും ബ്രേക്കപ്പാകുകയായിരുന്നു.
വാലു മാത്രമല്ല, നയൻതാരയ്‌ക്കൊപ്പം ചെയ്ത ഇത് നമ്മ ആള് എന്ന ചിത്രവും ഷൂട്ടിങ് പൂർത്തിയാക്കി റിലീസ് ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ്.വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലു. താമാനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സന്താനം, വിടിവി ഗണേശ്, ബ്രഹ്മാനന്ദം, അദിത്യ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.