Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുഷ്‌കയക്ക് വണ്ണം വച്ചാലുള്ള പ്രശ്‌നങ്ങൾ ഇങ്ങനെയും; സൈസ് സീറോ ടീസർ കാണാം

അനുഷ്‌കയക്ക് വണ്ണം വച്ചാലുള്ള പ്രശ്‌നങ്ങൾ ഇങ്ങനെയും; സൈസ് സീറോ ടീസർ കാണാം

രീരഭാരം 20 കിലോയോളം വർധിപ്പിച്ച് കിടിലൻ മേക്കോവറുമായി അനുഷ്‌ക ഷെട്ടിയെത്തുന്ന എത്തുന്ന സൈസ് സീറോയുടെ ടീസർ പുറത്തിറങ്ങി.പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയാണ് നായകൻ. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇഞ്ചി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു

അമിത വണ്ണക്കാരിയുടെ കഥ പറയുന്ന ചിത്രമാണ് സൈസ് സീറോ. ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയുടെ പൊണ്ണതടിയാണ് ഹൈലൈറ്റ് ചെയ്യുന്നത്. അനുഷ്‌കയുടെ അമിത വണ്ണംകൊണ്ട് ചിത്രം നേരത്തെ തന്നെ പ്രേഷക ശ്രദ്ധ നേടിയിരുന്നു. സൈസ് സീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പേര് സൂചിപ്പിക്കുന്നതു പോലെ സീറോ സൈസിൽ എത്താനാണ് അനുഷ്‌കയുടെ പുറപ്പാട്.

സ്ത്രീകളുടെ ഫിറ്റ്‌നസ്, വണ്ണം കുറയക്കൽ എന്നിവ പ്രമേയമാകുന്ന സൈസ് സീറോ ഒരു കോമഡി ത്രില്ലർ കൂടിയാണ്. അനുഷ്‌കയെ കൂടാതെ സോണാൽ ചൗഹാൻ, ഉർവശി,പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാകും അനുഷ്‌ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP