Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ്-തെലുങ്ക് സിനിമാ ലോകത്തെ നാറ്റിച്ചതിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ ലക്ഷ്യം മലയാളമോ? മുരുകദോസുമായും ശ്രീകാന്തുമായും കിടപ്പറ പങ്കിട്ടെന്ന് വെളിപ്പെടുത്തിയ താരം ഒടുവിൽ വെട്ടിലാക്കിയത് അല്ലു അർജുനെ; മലയാള സിനിമയിലെ ചിലരുടെ പേരും പറയുമെന്ന് ശ്രീറെഡ്ഡി മുന്നറിയിപ്പ് നൽകിയതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടെന്നും ഗോസിപ്പ്

തമിഴ്-തെലുങ്ക് സിനിമാ ലോകത്തെ നാറ്റിച്ചതിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ ലക്ഷ്യം മലയാളമോ? മുരുകദോസുമായും ശ്രീകാന്തുമായും കിടപ്പറ പങ്കിട്ടെന്ന് വെളിപ്പെടുത്തിയ താരം ഒടുവിൽ വെട്ടിലാക്കിയത് അല്ലു അർജുനെ; മലയാള സിനിമയിലെ ചിലരുടെ പേരും പറയുമെന്ന് ശ്രീറെഡ്ഡി മുന്നറിയിപ്പ് നൽകിയതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടെന്നും ഗോസിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് തമിഴ്, തെലുങ്ക സിനിമാലോകം. തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് സംവിധായകൻ എം ആർ മുരുകദോസിനും നടൻ ശ്രീകാന്തിനും നേരെ ലൈംഗികാരോപണം ഉന്നയിച്ച് താറടിച്ചിരുന്നു. ഇതിന് പിന്നാസെ ശ്രീ റെഡ്ഡി ഇനി എന്താവും വെളിപ്പെടുത്തുക എന്ന പേടിയിലാണ് പലരും. ഇനി തന്റെ പേരാവുമോ പറയുക എന്ന പേടിയിൽ പലരുടെയും ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി അടുത്ത ഊഴം മോളിവുഡ് അഥവാ മലയാള സിനിമയുടേതാണെന്നാണ് അണിയറ സംസാരം.തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ അല്ലു അർജുനെയും ശ്രീ റെഡ്ഡി പരാമർശിക്കുന്നുണ്ട്.ഈ ദിവസങ്ങളിൽ ഞാൻ ഹൈക്ലബിലേക്ക് വരാറില്ല. അല്ലുവിന് എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. നമ്മൾ ഒരുമിച്ച് സല്ലപിച്ചിരുന്ന നാളുകൾ ഞാൻ ഓർക്കുന്നു,ശ്രീറെഡ്ഡി ഫേസ്‌ബുക്കിൽ കുറിക്കുന്നു

ശ്രീ റെഡ്ഡി തമിഴും തെലുങ്കും കടന്ന് ഇനി പറയാൻ പോകുന്നത് മലയാളികളുടെ പേരായിരിക്കും എന്ന സൂചനയാണ് കിട്ടുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താൻ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതോടെ പലരും ഇപ്പോഴെ വിയർത്തുതുടങ്ങി. കഴിഞ്ഞ ദിവസം സൂപ്പർഹിറ്റ് സംവിധായകൻ മുരുകദോസിന്റെയും നടൻ ശ്രീകാന്തിന്റെയും പേരുകൾ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് 'പ്രേത സിനിമ' കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവേന്ദ്ര ലോറൻസാണ്. മുനിയും കാഞ്ചനയും പോലെയുള്ള വമ്പൻ ഹൊറർ സിനിമകൾ ഒരുക്കിയ രാഘവേന്ദ്ര ഹൈദരാബാദ് ഹോട്ടലിൽ വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തൽ. ഒരുപാട് കഷ്ടതകൾ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറൻസ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാൽ സിനിമയിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ ലോറൻസ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്നും താരം പറയുന്നു.

തമിഴ്ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് തമിഴ് സിനിമയിലെ പ്രമുഖർക്കെതിരെയും താരം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ആഞ്ഞടിച്ചിരുന്നു. തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ എആർ മുരുകദാസിനെതിരെയും നടൻ ശ്രീകാന്തിനെതിരേയും താരം ആരോപണവുമായി കഴിഞ്ഞയാഴ്ച രംഗത്ത് എത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓർമ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്‌ബുക്കിൽ ചോദിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓർമ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്റെ കൈയിൽ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

നടൻ ശ്രീകാന്ത് തമിഴ് താരം ശ്രീകാന്തിനെതിരേയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വർഷം മുൻപ് ഹൈദരാബാദിൽ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും താരം പറയുണ്ട്. സിനിമയുടെ പിന്നാമ്പുറത്ത നടികൾ നേരിടുന്ന ചൂഷണങ്ങൽക്കെതിരെ പരസ്യമായി തുണി അഴിച്ച് പ്രതിഷേധിച്ച നായികയായിരുന്നു ശ്രീറെഡ്ഡി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP