Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ആ സംവിധായകൻ ദുരുദ്ദേശത്തോടെ പെരുമാറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ന്യൂജെൻ സംവിധായകർ പെരുമാറ്റത്തിൽ എത്രയോ മാന്യർ; തുറന്നുപറച്ചിലുമായി യുവസംവിധായിക ശ്രുതി നമ്പൂതിരി

അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ആ സംവിധായകൻ ദുരുദ്ദേശത്തോടെ പെരുമാറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ന്യൂജെൻ സംവിധായകർ പെരുമാറ്റത്തിൽ എത്രയോ മാന്യർ; തുറന്നുപറച്ചിലുമായി യുവസംവിധായിക ശ്രുതി നമ്പൂതിരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ-സീരിയൽ രംഗത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള പരാതികൾ ഏറുകയാണ്. അല്ലെങ്കിൽ കൂടുതൽ പേർ തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ്. സീരിയൽ നടി നിഷാ സാരംഗിന് ഉപ്പും മുളകും സീരിയലിന്റെ ചിത്രീകരിണ വേളയിൽ സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു.നിഷയ്ക്ക് പിന്നാലെ തനിക്കും ഇത്തരത്തിൽ ദുരനുഭവമുണ്ടായെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി. ഒരു അഭിമുഖത്തിനിടെയാണ് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്.

25-25 വയസ്സുള്ളപ്പോൾ ഗുരുസ്ഥാനീയനായ ഒരു സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്. അത്രയും മുതിർന്ന ആളിൽ നിന്നും ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാൾ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു. അതൊക്കെ ഞെട്ടുന്ന അനുഭവങ്ങൾ തന്നെയായിരുന്നു.

പിന്നെയൊരിക്കൽ, ഇപ്പോഴും ഓർമ്മയുണ്ട് ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായത്. രാത്രി മുഴുവൻ താൻ കരയുകയായിരുന്നു. അത്തരം അനുഭവങ്ങളൊന്നും ആരോടും പറയാൻ പറ്റില്ല. ന്യൂജെനറേഷൻ സംവിധായകരോ സിനിമാ പ്രവർത്തകരോ അത്തരത്തിൽ അല്ലെന്നും ശ്രുതി പറയുന്നു. അവർ അവരുടെ ജോലികളിൽ ഫോക്കസ്ഡ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ അവർ ശ്രദ്ധിക്കാറില്ല.ആരൊക്കെ എതിർത്താലും ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ട്. താൻ സംഘടനയോട് പരിപൂർണമായും യോജിക്കുന്നുണ്ട്. അവർക്ക് പലമാറ്റങ്ങളും വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ശ്രുതി ചാനൽ പരിപാടിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP