Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ബാഹുബലിക്ക് മുന്നിൽ ശിരസു നമിച്ച് ഷാരൂഖ് ഖാനും! രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം പ്രചോദനമെന്ന് കിങ്ഖാൻ

ഒടുവിൽ ബാഹുബലിക്ക് മുന്നിൽ ശിരസു നമിച്ച് ഷാരൂഖ് ഖാനും! രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം പ്രചോദനമെന്ന് കിങ്ഖാൻ

മുംബൈ: ഇന്ത്യയിൽ നിന്നും നിർമ്മിച്ച ഹോളിവുഡ് ചിത്രം എന്ന വേണമെങ്കിൽ പറയാവുന്ന സിനിമയാണ് എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി. കലക്ഷൻ റെക്കോർഡിൽ മുന്നിൽ നിൽക്കുന്ന ചിത്രത്തെ ബോളിവുഡും അകമഴിഞ്ഞ് പുകഴത്തുകയാണ്. ഒടുവിൽ കിങ് ഖാൻ ഷാരൂഖും രാജമൗലിയുടെ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തി. ബാഹുബലി പ്രചോദനമാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷാരൂഖ് സിനിമയെ പുകഴ്‌ത്തി രംഗത്തെത്തിയത്.

'എന്തൊരു ബുദ്ധിമുട്ട് സഹിച്ചെടുത്ത സിനിമയാണിത്. പ്രചോദനമായതിന് ഈ സിനിമയിൽ ഉൾപ്പെട്ട എല്ലാവർക്കും നന്ദി. കുതിച്ച് ചാടിയാൽ മാത്രമെ ആകാശത്തോളം എത്താൻ സാധിക്കു' ഷാരൂഖ് ഖാൻ തന്റെ ട്വിറ്ററിൽ എഴുതി.

ജുലൈ പത്തിന് തിയേറ്ററുകളിലെത്തിയ സിനിമ മൂന്നാഴ്‌ച്ചകൾ പിന്നിട്ട ശേഷവും ബോക്‌സ്ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. 460 കോടി രൂപയിലേറെ സിനിമ ആകെ കളക്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP