Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് ബാഹുബലി; 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായി രാജമൗലി ചിത്രം

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് ബാഹുബലി; 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായി രാജമൗലി ചിത്രം

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ഏടാണ് ബാഹുബലി എന്ന സിനിമയുടെ റിലീസോടെ കുറിക്കപ്പെട്ടത്. വിഎഫ്എക്‌സ് സാങ്കേതിക വിദ്യകൊണ്ട് വിസ്മയം തീർച്ച ചിത്രം കലക്ഷൻ റെക്കോർഡുകളുടെ കാര്യത്തിൽ പികെയെ പോലും കടത്തിവെട്ടി മുന്നേറുകയാണ്. രാജമൗലി എന്ന സംവിധായകൻ ഇതോടെ ലോകത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചാണ് നിൽക്കുന്നത്. ഇതിനിടെ 300 കോടി ക്ലബ്ബിലും സിനിമ ഇടംപിടിച്ചു. 300 കോടി നേടുന്ന ആദ്യ സൗത്തിന്ത്യൻ സിനിമ എന്ന പ്രത്യേകത കൂടിയാണ് ബാഹുബലി സ്വന്തമാക്കിയത്.

രജനീകാന്ത് അഭിനയിച്ച യെന്തിരന്റെ റെക്കോർഡാണ് ബാഹുബലി മറികടന്നത്. ലോകവ്യാപകമായി 303 കോടി രൂപയാണ് ഒമ്പത് ദിവസം കൊണ്ട് ബാഹുബലി കലക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഡബ്ബിങ് സിനിമകളുടെ ചരിത്രവും തിരുത്തികുറിച്ചു. ഹിന്ദി പതിവ് 50 കോടിയിലേറെ രൂപയാണ് സ്വന്തമാക്കിയത്. സൽമാൻ ചിത്രമായ ബജ്രംഗി ബായ്ജാൻ റിലീസ് ചെയ്തതും ബാഹുബലിയെ ബാധിച്ചിട്ടില്ല. 250 കോടി രൂപ ചിവിട്ടാണ് ബാഹുബലി നിർമ്മിച്ചിരിക്കുന്നത്. പഭാസ്, റാണാ ദഗ്ഗുബതി, തമന്ന, അനുഷ്‌ക, രമ്യ കൃഷ്ണൻ, സത്യരാജ്, സുദീപ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.

പ്രദർശനം തുടങ്ങിയ ബാഹുബലി രണ്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിൽ ചിത്രം ഇടം പടിച്ചിരുന്നു. 250 കോടി ചെലവിട്ട് നിർമ്മിച്ച ചിത്രം ഇന്ത്യയിൽ 4000 തിയെറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് എസ്.എസ്. രാജമൗലി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏകദേശം 80 കോടി രൂപ ഗ്രാഫിക്‌സിനു മാത്രമായി ചെലവാക്കിയിട്ടുണ്ട്. യുദ്ധ രംഗങ്ങളെല്ലാം അത്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാനാവൂവെന്നാണ് പ്രേക്ഷകർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP