Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണികളെ ആവേശത്തിലാഴ്‌ത്തുന്ന ഗുസ്തിക്കാരായി സൽമാനും അനുഷ്‌കയും; സുൽത്താന്റെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

കാണികളെ ആവേശത്തിലാഴ്‌ത്തുന്ന ഗുസ്തിക്കാരായി സൽമാനും അനുഷ്‌കയും; സുൽത്താന്റെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

രിയാന സ്വദേശിയായ ഗുസ്തിക്കാരൻ 'സുൽത്താൻ അലി ഖാനാ'യി സൽമാൻ ഖാൻ എത്തുന്ന ചിത്രം 'സുൽത്താന്റെ' ഒഫിഷ്യൽ ട്രെയ്ലർ പുറത്തെത്തി. ഈദ് റിലീസായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലി അബ്ബാസ് സഫറാണ്. അനുഷ്‌ക ശർമ്മയാണ് നായിക. ഗുസ്തിക്കാരനിൽ നിന്ന് ലോകമറിയുന്ന ബോക്‌സിങ് താരമായി മാറുന്ന സൽമാന്റെ വേഷപകർച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം

പുറത്തിറങ്ങിയ ടീസറിൽ തന്നെ തിയറ്ററിൽ കാണികളെ പിടിച്ചിരുത്താൻ പറ്റുന്ന സംഗതികൾ ഉണ്ട്. കഥയുടെ ഏകദേശ ചിത്രം സംവിധായകനായ അലി അബ്ബാസ് സഫർ ടീസറിൽ കരുതി വച്ചിട്ടുമുണ്ട്.സൽമാൻ ഖാനെ കൂടാതെ അനുഷ്&്വംിഷ;കാ ശർമയും മറ്റൊരു റെസ്‌ലിങ്ങ് താരത്തിന്റെ റോളിലെത്തുന്നു. രൺദീപ് ഹൂഡയാണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. വില്ലൻ വേഷത്തിലെത്തുന്നത് അമേരിക്കൻ റെസ്‌ലർ ആയ ടൈറോൺ വൂഡ്‌ലിയാണ്. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

സൽമാൻ ഖാന്റെ സുൽത്താൻ എന്നചിത്രവും ഷാരൂഖിന്റെ റായീസ് എന്ന ചിത്രവും ഈ വർഷത്തെ ഈദിന് ഒരേ ദിവസമാണ് പുറത്തിറങ്ങാനിരുന്നത്. എന്നാൽ റായീസിന്റെ റിലീസ് നീട്ടിവച്ചതായാണ് റിപ്പോർട്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP