Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർമ്മാണത്തിൽ രംഗത്തേക്ക് ചുവടുവയ്‌പ്പുമായി നടൻ സണ്ണി വെയ്‌നും; സണ്ണി വെയിൻ പ്രൊഡക്ഷൻ എന്ന കമ്പനിയിലൂടെ ആദ്യമെത്തുക മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം

നിർമ്മാണത്തിൽ രംഗത്തേക്ക് ചുവടുവയ്‌പ്പുമായി നടൻ സണ്ണി വെയ്‌നും; സണ്ണി വെയിൻ പ്രൊഡക്ഷൻ എന്ന കമ്പനിയിലൂടെ ആദ്യമെത്തുക മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം

ലച്ചിത്രതാരം സണ്ണി വെയിൻ നിർമ്മാണ മേഖലയിലേക്കും ചുവട് വയ്ക്കുന്നു. സണ്ണി വെയിൻ പ്രൊഡക്ഷൻ എന്ന പുതിയ നിർമ്മാണ കമ്പനി സിനിമകൾക്ക് പുറമെ തീയേറ്റർ ആർട്സ്, നാടകങ്ങൾ എന്നിവയും നിർമ്മിക്കും.

മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകമാണ് ആദ്യ നിർമ്മാണ സംരംഭം. ജിജു കൃഷ്ണ സംവിധാനം ചെയ്യുന്ന 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' ഏറെ ആലോചനകൾക്ക് ശേഷമാണ് ആദ്യനിർമ്മാണസംരംഭമായി തെരഞ്ഞെടുത്തതെന്നും സ്‌കൂൾ കാലം മുതൽ തന്റെ ഹൃദയത്തിൽ പതിഞ്ഞതാണ് നാടകമെന്നും സണ്ണി അറിയിച്ചു. ബിജിബാലാണ് നാടകത്തിന് സംഗീതം പകരുന്നത്.

സാഗാ എന്റർടൈന്മെന്റുമായി ചേർന്നാണ് സണ്ണി വെയിൻ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നിർമ്മിക്കുന്നത്. ലിജു കൃഷ്ണനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെക്കുറിച്ചും അവരുടെ ഭാഷയും അന്യവത്കരണവുമാണ് നാടകത്തിന്റെ പ്രമേയം. 75 മിനിറ്റാണ് ദൈർഘ്യ

അന്തർദേശീയവും ദേശീയവുമായ നാടകോത്സവങ്ങളിൽ പ്രദർശിപ്പിച്ച നാടകത്തിന് ആറു വിഭാഗങ്ങളിലായി നോമിനേഷൻ ലഭിക്കുകയും ബെസ്റ്റ് ഡിസൈനർ, ബെസ്റ്റ് ആക്ടർ വിഭാഗങ്ങളിൽ അവാർഡും നേടുകയും ചെയ്തിട്ടുണ്ട്.

ഒരു വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഓർമകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. കടുത്ത മുത്തപ്പൻ ഭക്തനായ ചെത്തുതൊഴിലാളിയുടെ മകനാണ് അയാൾ. സ്നേഹ വൈരാഗ്യ സംഘട്ടനങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും മരണത്തിന്റെ സുനിശ്ചിതത്വവും അയാളുടെ മാനസിക വ്യവഹാരങ്ങളിലൂടെ നാടകത്തിൽ അവതരിപ്പിക്കപ്പെടുന്നു. മരണത്തിലേക്കുള്ള യാത്രയാണ് ഓരോ ജീവിതവുമെന്നാണ് നാടകം പറയുന്നത്.

കലാ രംഗത്തുള്ളവരെ നാടകത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ തന്നാലാവും വിധമുള്ള ശ്രമിക്കാനാണ് നിർമ്മാണ രംഗത്തേക്ക് വന്നതെന്ന് പ്രൊഡക്ഷൻ കമ്പനി പ്രഖ്യാപിച്ച് കൊണ്ട് സണ്ണി വെയ്ൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സിനിമയും നാടകവും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതൊരു തുടക്കമാണ്. തന്നിലൂടെ രണ്ട് തലങ്ങളിലൂടെയുള്ളവരെ ഏകോപിപ്പിക്കുവാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര താരം സിദ്ദീഖാണ് സണ്ണി വെയ്ൻ പ്രൊഡക്ഷന്റെ ലോഗോയും നാടകത്തിന്റെ പോസ്റ്ററും പ്രകാശനം ചെയ്തത്.

നടന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:
പ്രിയമുള്ളവരെ,

കുറച്ച് നാളുകളായി ഉള്ള ഒരാഗ്രഹമായിരുന്നു ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുക എന്നുള്ളത്. നമുക്ക് ഇഷ്ടപ്പെടുന്ന ചില നല്ല സിനിമകൾ ചെയ്യാമല്ലോ എന്ന അതിമോഹമാണ് എന്നെ അതിനു പ്രേരിപ്പിച്ചത്. അങ്ങനെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന പേരിൽ അതിപ്പോൾ യാഥാർത്ഥ്യമാവുകയാണ്.

എന്തായിരിക്കണം നിങ്ങൾക്ക് മുന്നിൽ വെയ്ക്കണ്ട ആദ്യ പ്രൊജക്റ്റ് എന്ന് ഒരുപാട് ചിന്തിച്ചു, സഹപ്രവർത്തകരോടും, സുഹൃത്തുക്കളോടും സംസാരിച്ചു, ചർച്ചചെയ്തു. ഓർമകളിലെ സ്‌കൂൾ കാലം മുതൽ നാടകം ഹൃദയത്തിൽ പതിഞ്ഞതുകൊണ്ടായിരിക്കാം, അത് എന്നെ എത്തിച്ചത് ലിജു കൃഷ്ണ എന്ന കലാകാരനിലേക്കും അദ്ദേഹത്തിന്റെ മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിലേക്കും ആണ്. പിന്നെ, നാടകമാണല്ലോ ആദ്യം ഉണ്ടായത്?

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായി ഞങ്ങൾ അവതരിപ്പിക്കുന്നത് ഒരു നാടകമാണ് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. ലിജു കൃഷ്ണയുടെ രചന, സംവിധാനത്തിൽ മനോജ് ഒമെൻ, ശരൺ മോഹൻ, സിദ്ധാർത് വർമ തുടങ്ങിയവരാണ് ഇതിൽ അഭിനേതാക്കൾ. നമുക്കെല്ലാം പ്രിയങ്കരമായ ജെടി പാക് തിയറ്ററിൽ വച്ച് ഒരു സ്‌പെഷ്യൽ ഷോ ആയാണ് ഇത് നടത്തുന്നത്. തുടർന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അത് നിങ്ങളിലേക്ക് എത്തിക്കുന്നതിനായി മറ്റു ഷോകളും നടത്തുന്നതായിരിക്കും.

എല്ലാ ഗുരുക്കന്മാരെയും ഓർത്തുകൊണ്ട് ഈ എളിയ സംരംഭം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. പുതുമകളെ എന്നും ഇഷ്ടപെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള നിങ്ങൾ ഒപ്പമുണ്ടാകുംഎന്ന് പ്രതീക്ഷിച്ചുകൊണ്ട്, ഞങ്ങൾ മുന്നോട്ടുപോകുന്നു.

ഒരുപാട് സ്‌നേഹത്തോടെ

സണ്ണി വെയിൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP