Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും വേഷപ്പകർച്ചകളോടെ സൂര്യ തരംഗമാകുന്നു; മാസിന്റെ ആദ്യ പോസ്റ്റർ വൈറലാകുന്നു

വീണ്ടും വേഷപ്പകർച്ചകളോടെ സൂര്യ തരംഗമാകുന്നു; മാസിന്റെ ആദ്യ പോസ്റ്റർ വൈറലാകുന്നു

സൂര്യ എന്ന നടൻ തന്റെ എല്ലാ ചിത്രങ്ങളിലും വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ എത്തുന്ന നടനാണ്. ഇപ്പോഴിതാ പുതിയതായി പുറത്തിറങ്ങനൊരുങ്ങുന്ന മാസിലും അത് നിലനിർത്തുന്നുവെന്ന് ചിത്രത്തിന്റെ ആദ്യ പോസ്റ്ററിലൂടെ തന്നെ വ്യക്തമാകും.ഹോളിവുഡ് സ്‌റ്റൈലിലേക്ക് മാറിക്കൊണ്ടിരിക്കുന്ന തമിഴ്‌സിനിമയുടെ പുതിയ മുഖം വെളിവാക്കുന്നത് കൂടിയാണ് സൂര്യയുടെ പുതിയ ചിത്രം മാസിന്റെ ആദ്യ പോസ്റ്റർ എന്നും വിലയിരുത്തപ്പെടുന്നു. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ഹൊറർ മൂഡിലുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ വൈറലായിരിക്കുകയാണ്. ദീപാവലി ദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ തരംഗമാകുകയാണ്.

മുടി പറ്റെ വെട്ടി കവിളിൽ വടുക്കളുമായി പൂച്ചക്കണ്ണിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ വേഷപ്പകർച്ച ആരേയും ഞെട്ടിക്കാൻ പോന്നതാണ്. ദി ഗ്രേ, അണ്ടർവേൾഡ്, സാൾട്ട്, പ്‌ളാനറ്റ് ഓഫ് ദി ഏപ്‌സ് തുടങ്ങിയ സിനിമയുടേതിന് സമാനമായ രീതിയിൽ തന്നെയാണ് ആദ്യ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രത്തിൽ നയൻതാരയും ആമി ജാക്‌സണുമായിരിക്കും നായികമാർ. 2015 ലാണ് റിലീസ്. ദിലീപിന്റെ ടു ഡി പ്രഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഗാനരചയിതാവ് വൈരമുത്തുവിന്റെ മകൻ മദൻ തിരക്കഥാകൃത്താകുന്ന ആദ്യ ചിത്രം കൂടിയാണ്മാസ്സ്. യുവാൻ ശങ്കർ രാജയാണ് സംഗീതം.

ചിത്രത്തിൽ മലയാളത്തിന്റെ പ്രയിപ്പെട്ട നടൻ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. വെങ്കിട് പ്രഭുവിന്റെ 'സരോജ'യിൽ നേരത്തെ ജയറാം ഒരു വില്ലൻ വേഷത്തിൽ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP