Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർഗത്തെക്കാൾ സുന്ദരത്തിൽ മൈഥിലിയില്ല; നായികയായി ആശാ അരവിന്ദ് എത്തും

സ്വർഗത്തെക്കാൾ സുന്ദരത്തിൽ മൈഥിലിയില്ല; നായികയായി ആശാ അരവിന്ദ് എത്തും

സാമൂഹിക പ്രശ്‌നങ്ങളെ ആസ്പദമാക്കി നവാഗത സംവിധായകൻ മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന സ്വർഗത്തേക്കാൾ സുന്ദരം എന്ന ചിത്രത്തിൽ നായികയായി ആശാ അരവിന്ദ് എത്തും. നേരത്തെ മൈഥിലിയാണ് നായിക ആയി എത്തുകയെന്നാണ് റിപ്പോർട്ടുണ്ടായിരുന്നത്. സാമൂഹികപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തേക്കാൾ സുന്ദരം എന്നാണ് സൂചന. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പുതുമയുള്ളതായിരിക്കുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

ചിത്രത്തിൽ ശ്രീനിവാസൻ, ലാൽ, ജോയ് മാത്യു, എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നിയാസ് ബക്കർ, ശ്രീജിത്ത് രവി, ജയൻ, ജാഫർ ഇടുക്കി, കലാശാല ബാബു, ജോണി മൂത്തേടൻ, സാജു നവോദയ, ബിനോയ് നമ്പാല, പുതുമുഖം മാസ്റ്റർ ആര്യൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

പൊന്നു ഫിലിംസിന്റെ ബാനറിൽ ഷാജി തോമസാണ് ചിത്രം നിർമ്മിക്കുന്നത്. എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് രാകേഷ് കേശവൻ സംഗീതം പകരും. ത്രീ ഡോട്ട്‌സ് എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സാമൂഹിക പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കുമെന്ന് രാജേഷും വ്യക്തമാക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP