Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൽമാന്റെ ആഗ്രഹം സഫലമാകുന്നു; ഹോളിവുഡ് സൂപ്പർ ആക്ഷൻ താരം സിൽവർ സ്റ്റാലിനുമൊന്നിച്ചുള്ള ചിത്രം ഉടൻ

സൽമാന്റെ ആഗ്രഹം സഫലമാകുന്നു; ഹോളിവുഡ് സൂപ്പർ ആക്ഷൻ താരം സിൽവർ സ്റ്റാലിനുമൊന്നിച്ചുള്ള ചിത്രം ഉടൻ

ജാക്കിചാനും ആമിർഖാനും ഒന്നിക്കുന്ന കുംഗ്ഫൂ യോഗ ഉണ്ടാകില്ലെന്ന വർത്തമാനം നൽകിയ നിരാശയിൽ നിന്നും മറികടക്കാൻ ഇന്ത്യൻ ആരാധകർക്ക് മറ്റൊരു വാർത്ത. ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനും ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷൻഹീറോകളിൽ ഒരാളായ സിൽവസ്റ്റർ സ്റ്റാലനും ഒന്നിക്കുന്ന സിനിമ വരുന്നു.

ഹോളിവുഡ് സൂപ്പർ ആക്ഷൻ താരം സിൽവസ്റ്റർ സ്റ്റാലന്റെ കടുത്ത ആരാധകനാണ് സൽമാൻ ഖാന്റെ സ്വപ്‌നമാണ് ഇതോടെ സഫലമാകാൻ പോകുന്നത്. ജീവിതത്തിൽ ആരെയെങ്കിലും പിന്തുടരണമെന്ന് തോന്നുന്നെങ്കിൽ സിൽവസ്റ്റർ സ്റ്റാലനെ പിന്തുടരൂ എന്നെഴുതി സൽമാൻ തന്റെ ആരാധകർക്കായി ഒരു ട്വിറ്റർ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് ഈ ആഗ്രഹം സഫലമണിയാനുള്ള ഭാഗ്യം കൈവന്നത്.

നല്ലൊരു ശരീരത്തിന് ഉടമ, സംവിധായകൻ, എഴുത്തുകാരൻ എന്നീ സവിശേഷതകളുള്ള ലോകത്തിലെ ഒരാൾ ഇദ്ദേഹമായിരിക്കും എന്നും സൽമാൻ പറഞ്ഞു. തന്റെ ജീവിതത്തിൽ ഞാൻ അദ്ദേഹത്തെ പിന്തുടരുന്നുണ്ടെന്നും സൽമാൻ വ്യക്തമാക്കി.

സൽമാന്റെ ട്വീറ്റിന് റിട്വീറ്റും മറുപടിയുമൊക്കെയായി ഫാൻസ് അതൊരു ആഘോഷമാക്കി മാറ്റി. ഇതോടെ ട്വീറ്റിന് മറുപടിയുമായി സാക്ഷാൽ സ്റ്റാലൻ തന്നെ എത്തുകയായിരുന്നു.ഇന്ത്യൻ സൂപ്പർതാരമായ സൽമാൻ ഖാന്റെ ട്വീറ്റിന് ഒരുപാട് നന്ദിയുണ്ടെന്നും നമുക്കൊരുമിച്ച് ഒരു ആക്ഷൻ സിനിമ എടുക്കണമെന്നും സ്റ്റാലൻ ട്വീറ്റിലൂടെ പറയുകയായരുന്നു.

സൽമാൻ ഖാന്റെ ആരാധകരുടെ സ്‌ന്തോഷം കണ്ട സ്റ്റാലൻ വീണ്ടും ട്വീറ്റ് ചെയ്തു. സൽമാന്റെ ആരാധകരുടെ സ്‌നേഹം താൻ മനസ്സിലാക്കുന്നുവെന്നും ചിലപ്പോൾ അടുത്ത എക്‌സ്‌പെൻഡബിൾസിൽ സൽമാനുമായി ഒന്നിച്ചേക്കാമെന്നും സ്റ്റാലൻ ട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP