Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രണയവും വിരഹവും ഒപ്പം ലിപ് ലോക്കും; രൺബിർ ദീപിക ചിത്രം തമാശ ട്രയിലർ പുറത്ത്; ചിത്രം നവംബർ 27 ന് റീലിസ്

പ്രണയവും വിരഹവും ഒപ്പം ലിപ് ലോക്കും; രൺബിർ ദീപിക ചിത്രം തമാശ ട്രയിലർ പുറത്ത്; ചിത്രം നവംബർ 27 ന് റീലിസ്

മുൻ പ്രണയജോഡികളായ രൺബീറും ദീപികയും ഒന്നിക്കുന്ന തമാശയുടെ ട്രെയിലർ പുറത്തിറങ്ങി. ഹൈവേയ്ക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ.

രൺബീറിന്റെ കരിയറിലെ വഴിത്തിരിവായ റോക്ക് സ്റ്റാറിന് ശേഷം ഇംതിയാസ് അലിയുമായി കൈകോർക്കുന്ന ചിത്രമാണ് തമാശ.ഇത് കൂടാതെ 'യേ ജവാനി ഹെ ദീവാനി'ക്ക് ശേഷം രൺബീറും മുൻ കാമുകിയായ ദീപികയും വീണ്ടും ഒരുമിച്ച് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും തമാശയ്ക്കുണ്ട്. മുൻ കാമുകിയെ വിദേശത്ത് വച്ച് കണ്ടുമുട്ടുന്നതാണ് തമാശയിലെ കഥ.

ക്രൊയേഷ്യ, ഫ്രാൻസ്, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. ഇംതിയാസ് അലിയുടെ മുൻ ചിത്രങ്ങളിലേത് പോലെ എ.ആർ റഹ്മാനാണ് തമാശയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.രൺബീർ കപൂർ ചിത്രം എന്നത് പോലെ തന്നെ ഇംതിയാസ് അലി ഒരുക്കുന്ന ചിത്രമാണ് 'തമാശ'യെന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

അറുപത് കോടി മുതൽമുടക്കിലാണ് തമാശാ നിർമ്മിച്ചിരിക്കുന്നത്. വേദവർദ്ധൻ സാഹ്നി എന്ന കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP