Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊരിയൻ ത്രില്ലർ മൊണ്ടാഷിന്റെ ഇന്ത്യൻ പതിപ്പുമായി താരങ്ങൾ; അമിതാബ് ബച്ചനും, നവാസുദ്ദീൻ സിദ്ദീഖും, വിദ്യാ ബാലനും അണിനിരക്കുന്ന തീൻ ട്രെയിലർ കാണാം

കൊരിയൻ ത്രില്ലർ മൊണ്ടാഷിന്റെ ഇന്ത്യൻ പതിപ്പുമായി താരങ്ങൾ; അമിതാബ് ബച്ചനും, നവാസുദ്ദീൻ സിദ്ദീഖും, വിദ്യാ ബാലനും അണിനിരക്കുന്ന തീൻ ട്രെയിലർ കാണാം

അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, നവാസുദ്ദീൻ സിദ്ദിഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തീൻ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 2.23 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറിൽ നിന്നും ചിത്രത്തിന്റെ സ്വഭാവം വ്യക്തമാണ്.

കുറ്റാന്വേഷണ സിനിമയുടെ ഉദ്വേഗതീവ്രതയും അമ്പരപ്പിക്കുന്ന ട്വിസ്റ്റിനൊപ്പമുള്ള പ്രതികാരവും അവതരിപ്പിച്ച കൊറിയൻ ത്രില്ലർ മൊണ്ടാഷിന്റെ ഇന്ത്യൻ പതിപ്പാണ് തീൻ. റിബു ദാസ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം കഹാനി ഫെയിം സുജോയ് ഘോഷും സുരേഷ് നായരും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുരേഷ് നായർ,ബിജേഷ് ജയരാജൻ,റിതേഷ് ഷാ എന്നിവരാണ് തിരക്കഥ.

നവാസുദ്ദീൻ സിദ്ദീഖിക്കും ബച്ചനുമൊപ്പം വിദ്യാ ബാലനും ചിത്രത്തിൽ സുപ്രധാന റോളിലാണ്. എട്ട് വർഷം മുമ്പ് പേരക്കുട്ടിയെ കിഡ്നാപ്പിൽ നഷ്ടപ്പെട്ട വ്യഥയിൽ ജീവിക്കുന്ന ജോൺ വിശ്വാസിന്റെ റോളിലാണ് ബച്ചൻ. മാർട്ടിൻ ദാസ് എന്ന പുരോഹിതനായി നവാസുദ്ദീൻ
സിദ്ദീഖി വേഷമിടുന്നു. പൊലീസ് ഓഫീസറായിരുന്ന മാർട്ടിൻ ജോലി ഉപേക്ഷിച്ച് വൈദികനാവുകയായിരുന്നു. സരിതാ സർക്കാർ എന്ന അന്വേഷണ ഉദ്യോഗസ്ഥയായി വിദ്യാ ബാലനും അഭിനയിക്കുന്നു. കൊൽക്കത്തയിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്. ജൂൺ പത്തിനാണ് റിലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP