Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാതെ നഷ്ടം വന്ന സിനിമകൾ ചാനലുകൾ വാങ്ങും; സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും നടത്തിയ ചർച്ചയിൽ ധാരണ

സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാതെ നഷ്ടം വന്ന സിനിമകൾ ചാനലുകൾ വാങ്ങും; സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും നടത്തിയ ചർച്ചയിൽ ധാരണ

സിനിമകളുടെ സാറ്റലൈറ്റ് റൈറ്റുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർന്നു. സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും തമ്മിലുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന ചിത്രങ്ങളിൽ മികച്ചവ ചാനലുകൾ എടുക്കും. സെപ്റ്റംബർ 15നു മുമ്പ് ഈ സിനിമകൾ വാങ്ങും. ഇനിയങ്ങോട്ട് ഇത്തരം വിഷയങ്ങളിൽ തർക്കം ഒഴിവാക്കാൻ സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും സംയുക്തമായി കമ്മിറ്റി രൂപീകരിക്കും. ചാനലുകൾ സിനിമകൾ എടുക്കുന്നത് സംബന്ധിച്ച തർക്കം പരിഹരിക്കാനാണ് കമ്മിറ്റി.

ആരും സാറ്റലൈറ്റ് റൈറ്റ് വാങ്ങാതെ 150ലേറെ സിനിമകൾ സാമ്പത്തികനഷ്ടം പേറി പെട്ടിയിലിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമുണ്ടായത്. മുൻകാലങ്ങളിൽ നിന്നു ഭിന്നമായി കൂടുതൽ തീയേറ്ററിൽ ഒറ്റയടിക്ക് റിലീസ് ചെയ്ത് പെട്ടെന്നു പണംവാരി പോകുന്ന രീതിയാണ് കുറേക്കാലമായി മലയാള സിനിമകൾ പിന്തുടരുന്നത്. മാസങ്ങളോളം പടം ഓടുന്ന പതിവ് വിട്ട് പെട്ടെന്ന് തന്നെ പടങ്ങൾ തീയേറ്റർ വിടുകയും ചെയ്യും. ഈ സമയത്ത് ലഭിക്കുന്ന തീയേറ്റർ കളക്ഷൻ കൊണ്ടുമാത്രം ഒരു സിനിമയും ലാഭത്തിലാവില്ല. ഇതിനോടൊപ്പം ഓവർസീസ് റൈറ്റും സാറ്റലൈറ്റ് റൈറ്റും സിഡി/ഡിവിഡി റൈറ്റും കൂടി കൂടുമ്പോഴാണ് സിനിമ സാമ്പത്തികമായി ലാഭത്തിലാവുന്നത്.

കേരളത്തിൽ വളരെ വർഷങ്ങളായി സിനിമകളുടെ പ്രധാന വരുമാനമാർഗ്ഗമായി സാറ്റലൈറ്റ് റൈറ്റ് മാറിയിരുന്നു. ചാനലുകൾ വൻതുക മുടക്കി എക്സ്‌ക്ലൂസീവ് റൈറ്റ് വാങ്ങുക പതിവായിരുന്നു. എന്നാൽ മിക്ക ചിത്രങ്ങളും പുറത്തിറങ്ങിയ ശേഷം ബോക്സ് ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങുന്നതോടെ പണം മുടക്കി സിനിമയുടെ സംപ്രേഷണാവകാശം നേടിയ ചാനലുകൾക്ക് കാശുനഷ്ടമാകുമായിരുന്നു. ജനങ്ങൾ തിരസ്കരിച്ച സിനിമകൾക്ക് സ്പോൺസർമാരെ കിട്ടാത്തതായിരുന്നു, കാരണം, ഇതോടെ സിനിമകൾ പുറത്തിറങ്ങിയ ശേഷം മാത്രം സാറ്റലൈറ്റ്‌ റൈറ്റ് വാങ്ങിയാൽ മതിയെന്ന തീരുമാനത്തിലേക്ക് മലയാളത്തിലെ പ്രമുഖ ചാനലുകളുടെ സംയുക്ത സംഘടനയായ ടെലിവിഷൻ ഫെഡറേഷൻ എത്തിച്ചേർന്നു. അങ്ങനെയാണ് ധാരാളം ചിത്രങ്ങൾ സാറ്റലൈറ്റ് റൈറ്റ് ആരും വാങ്ങാതെ നിർമ്മാതാക്കൾക്ക് വൻനഷ്ടം സമ്മാനിച്ചത്.

ഇതിനെതിരെ ചാനൽ ബഹിഷ്കരണം അടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറെടുക്കുകയായിരുന്നു, നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന. സിനിമയിലെ നടീനടന്മാരും ടെക്നീഷ്യന്മാരും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തുക, സിനിമകളുടെ പ്രൊമോ വീഡിയോകളും ഗാനരംഗങ്ങളും ചാനലുകൾക്ക് നൽകാതെയിരിക്കുക തുടങ്ങിയ നടപടികളാണ് ആലോചനയിൽ ഉണ്ടായിരുന്നത്. വിനോദ ചാനലുകൾ മിക്ക പരിപാടികളും സിനിമകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത് എന്നതുകൊണ്ടുതന്നെ, ഇത്തരമൊരു നടപടി, ചാനലുകളെ വിഷമവൃത്തത്തിലാക്കുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP