Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേമത്തിന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും പിന്തുണ; വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിൽ പ്രതിഷേധിച്ച് 9ന് തിയറ്ററുകൾ അടച്ചിടും

പ്രേമത്തിന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും പിന്തുണ; വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിൽ പ്രതിഷേധിച്ച് 9ന് തിയറ്ററുകൾ അടച്ചിടും

കൊച്ചി: സൂപ്പർ ഹിറ്റായ പ്രേമത്തിന്റേതുൾപ്പെടെയുള്ള സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നതിൽ പ്രതിഷേധിച്ച് തിയറ്ററുകൾ അടച്ചിടാൻ ഉടമകളുടെ തീരുമാനം. വ്യാഴാഴ്ചയാണ് എ ക്ലാസ് തീയറ്ററുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ 380 എ ക്ലാസ് തീയറ്ററുകളാണു സമരം ചെയ്യുന്നത്. സമരം ചെയ്തിട്ടും നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു പോകുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ മുന്നറിയിപ്പു നല്കി.

പ്രേമം വ്യാജപതിപ്പിൽ അന്വേഷണം പ്രഹസനമാണെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ വിലയിരുത്തി. വൈഡ് റിലീസിങ് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരത്തിൽ സെൻസർ കോപ്പി അടക്കം പുറത്തുവരുന്നതിന് പിന്നിലെന്നാണ് ഫെഡറേഷൻ പറയുന്നത്.

തിയ്യേറ്റർ അടച്ചിട്ട് സമരം നടത്തുന്നത് പെരുന്നാളിന് കേരളത്തിലെത്താനിരിക്കുന്ന ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും. ഹിന്ദിയിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയായി നിരവധി ചിത്രങ്ങളാണ് പെരുന്നാളിന് തിയ്യേറ്ററിലെത്താനിരിക്കുന്നത്. തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലി, ഹിന്ദിയിൽ നിന്ന് സൽമാൻ ഖാന്റെ ബജ്‌റംഗി ഭൈജാൻ അടക്കം നിരവധി ചിത്രങ്ങൾ പെരുന്നാൾ റിലീസിനുണ്ട്. ഇതിനെല്ലാം പുറമേ, മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും പെരുന്നാളിനുണ്ടാകും. ഇവയുടെ എല്ലാം റിലീസ് ഇതോടെ പ്രതിസന്ധിയിലാകും.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിനു പുറമെ കഴിഞ്ഞ ദിവസം റിലീസായ തമിഴ് ചിത്രം പാപനാസത്തിന്റെ വ്യാജപതിപ്പും ഇന്റർനെറ്റിൽ അപലോഡ് ചെയ്തിരുന്നു. പ്രേമത്തിന്റെ വ്യാജൻ ഇറങ്ങിയതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദിന്റെ മൊഴി ആന്റി പൈറസി സെൽ രേഖപ്പെടുത്തി. രാവിലെ തിരുവനന്തപുരത്തെത്തിയാണ് അൻവർ റഷീദ് മൊഴി നൽകിയത്. സെൻസർ ബോർഡ് ആസ്ഥാനത്തെത്തി ആന്റി പൈറസി സെൽ പരിശോധന നടത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP