Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്ഷൻ രംഗങ്ങളുമായി കമൽഹാസൻ; തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലറും എത്തി

ആക്ഷൻ രംഗങ്ങളുമായി കമൽഹാസൻ; തൂങ്കാവനത്തിന്റെ രണ്ടാം ട്രെയിലറും എത്തി

റെ നാളിന് ശേഷം കമൽ പൊലീസ് വേഷത്തിൽ എത്തുന്നു ചിത്രം തൂങ്കാവനത്തിന്റെ രണ്ടാമത്തെ ട്രയിലറും എത്തി. വേട്ടയാട് വിളയാടിന് ശേഷം കമൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. കമലിന്റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശ ശരത്തും തൃഷയുമാണ് നായികമാരായി എത്തുന്നത്.

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. പ്രകാശ് രാജ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മന്മഥൻ അമ്പിന് ശേഷം തൃഷ വീണ്ടും കമൽഹാസന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. രാജ്കമൽ ഇന്റകർനാഷനലും ഒരു പ്രമുഖ നിർമ്മാണകമ്പനിയും ചേർന്നാണ് നിർമ്മാണം. സംഗീതം ജിബ്രാൻ.

സൂപ്പർ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. 2011ൽ ഫെഡ്രിക് ജാർഡിൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് സ്ലീപ്ലെസ് നൈറ്റ്. മയക്കുമരുന്നു മാഫിയയിൽ നിന്നും മകനെ വീണ്ടെടുക്കുന്ന പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP