Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിക്കാരെ കൊണ്ട് പൊറുതിമുട്ടി എഴുത്തുകാർ; ടിപ്പു സുൽത്താന്റെ വെപ്പാട്ടിയാക്കി ഉണ്ണിയാർച്ചയെ ചിത്രീകരിക്കുന്നു എന്നറിഞ്ഞ് പ്രതിഷേധം തുടങ്ങി; എംടിയുടെ ബിഗ് ബജറ്റ് സിനിമയും മുടങ്ങിയേക്കും

ബിജെപിക്കാരെ കൊണ്ട് പൊറുതിമുട്ടി എഴുത്തുകാർ; ടിപ്പു സുൽത്താന്റെ വെപ്പാട്ടിയാക്കി ഉണ്ണിയാർച്ചയെ ചിത്രീകരിക്കുന്നു എന്നറിഞ്ഞ് പ്രതിഷേധം തുടങ്ങി; എംടിയുടെ ബിഗ് ബജറ്റ് സിനിമയും മുടങ്ങിയേക്കും

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മതവികാരം വ്രണപ്പെടൽ എന്ന പരിപാടി കേരളത്തിലാണ് അടുത്തിടെ ശക്തമായി തുടങ്ങിയത്. രാഷ്ട്രീയക്കാരുടെ മുതലെടുപ്പ് തന്നെയാണ് ഇതിന് പിന്നൽ. കേരളത്തിൽ നിലയുറപ്പിക്കാൻ വേണ്ടി ബിജെപി പയറ്റുന്ന തന്ത്രങ്ങളുടെ കൂട്ടത്തിൽ കൂടിയാണ് ഇത്തരം സംഭവങ്ങൾ. പ്രതിഷേധം കാരണം പലപ്പോഴും കലാസൃഷ്ടികൾ വിവാദത്തിലും പെടുന്നു. ഏറ്റവും ഒടുവിൽ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത് എം ടി വാസുദേവൻ നായരുടെ രചനയിൽ തുടങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്.

എം ടി തിരക്കഥയിൽ തുടങ്ങുന്ന ടിപ്പു സുൽത്താൻ എന്ന ചിത്രത്തിൽ വടക്കൻപാട്ടിലെ കഥാപാത്രമായ ഉണ്ണിയാർച്ചയും ഒരു കഥാപാത്രമായി വരുന്നുണ്ട്. ഇതിൽ ഉണ്ണിയാർച്ചയെ ടിപ്പുവിന്റെ വെപ്പാട്ടിയായാണ് പരിചയപ്പെടുത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചന. ഇതോടെയാണ് ബിജെപിക്കാർ പ്രതിഷേധ സ്വരം ഉയർത്തിയത്. ബിജെപിക്കാർ ചരിത്രത്തിലെ ശത്രുവായി കാണുന്ന ടിപ്പുവിന്റെ വെപ്പാട്ടിയാക്കി ഉണ്ണിയാർച്ചയെ ചിത്രീകരിച്ച് സിനിമ പുറത്തിറക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ട് തന്നെ സിനിമയെ മൊത്തത്തിൽ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

എന്നാൽ, എംടിയുടെ സൃഷ്ടികളിൽ എല്ലാക്കാലത്തും വ്യത്യസ്തമായ കണ്ടെത്തലുകളാണ് നടത്തിയിട്ടുള്ളത്. വടക്കൻപാട്ടിലെ ചതിയൻ ചന്തുവിനെ ഹീറോ ആക്കിയാണ് എംടി അവതരിപ്പിച്ചിരുന്നത്. ചന്തുവിനെ ആദർശധീരനായി ചിത്രീകരിച്ചതു പോലെ ടിപ്പുവിനെ നല്ലവനും ആദർശധീരനുമാക്കിയാണ് എഴുതിയിരിക്കുന്നത്. ഇതാണ് ബിജെപിക്കാർക്ക് ദഹിക്കാത്താത്. ഹിന്ദുമതവും ഹിന്ദു കഥാപാത്രങ്ങളെയും ആർക്കും കേറി മേയാൻ കഴിയുന്ന വിധത്തിൽ ചചിത്രീകരിക്കാൻ സമ്മതിക്കിലെന്നാണ് ഇവരുടെ പക്ഷം.

അതേസമയം ടിപ്പുവിന്റെ ഉണ്ണിയാർച്ച പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച തന്നെയാണോ എന്ന കാര്യവും ഉറപ്പില്ല. എംടിയുടെ ഉണ്ണിയാർച്ച വേറെ ആർച്ചയാണോ എന്ന സംശവുമുണ്ട്. ഉണ്ണിയാർച്ചയെ ടിപ്പുവിന്റെ വെപ്പാട്ടിയാക്കി നേരത്തെയും കഥകൾ വന്നിട്ടുണ്ട്്. 'കടത്തനാടൻ നൊമ്പരങ്ങൾ' എന്ന പുസ്തകത്തിൽ ഇത്തരമൊരു നിരീക്ഷണം നടത്തിയിരുന്നു. ടിപ്പുവിന്റെ വെപ്പാട്ടിയാണ് ഉണ്ണിയാർച്ചയെന്നാണ് ഗ്രന്ഥകാരൻ അന്ന് കണ്ടെത്തിയത്.

പയ്യന്നൂരിലെ 'സാഹിതി' പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ കർത്താവ് ഭാസ്‌ക്കരൻ മാനന്തേരിയാണ്. പിതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ചതാണ് ഈ വാമൊഴി ചരിത്രമെന്നാണ് ഉണ്ണിയാർച്ചയുടെ കുടുംബപാരമ്പര്യം അവകാശപ്പെടുന്ന ഗ്രന്ഥകാരൻ പറയുന്നത്. 16 - 17 നൂറ്റാണ്ടുകളിൽ വാമൊഴിയായി മാത്രം പ്രചരിച്ച ഉണ്ണിയാർച്ചയെ കൂട്ടിക്കെട്ടുന്നത് പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച 'മൈസൂർ കടുവ'യോടാണ്. ഉണ്ണിയാർച്ചയെ കണ്ടുമോഹിച്ച ടിപ്പു ഈ വീരാംഗനയെ സ്വന്തമാക്കി എന്നാണ് കഥ. ഈ വിവാദമായ കഥയ്ക്ക് പിന്നാലെയാണ് എംടിയുടെ തിരക്കഥയിലും ഉണ്ണിയാർച്ച വെപ്പാട്ടിയാണെന്ന വിധത്തിൽ സൂചന വന്നത്. എന്തായാലും ടിപ്പു സുൽത്താൻ സിനിമ മുന്നോട്ടു പോയാൽ മലയാള സിനിമയിലേക്ക് മറ്റൊരു വിവാദം കൂടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP