Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ആകാംക്ഷ മൂത്ത പ്രധാനമന്ത്രിയും പ്രഭാസിനോട് ചോദിച്ചു! മോദിയെ കാണാൻ തെലുങ്ക് സൂപ്പർതാരം എത്തിയപ്പോൾ ആഘോഷം സോഷ്യൽ മീഡിയയിൽ

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ആകാംക്ഷ മൂത്ത പ്രധാനമന്ത്രിയും പ്രഭാസിനോട് ചോദിച്ചു! മോദിയെ കാണാൻ തെലുങ്ക് സൂപ്പർതാരം എത്തിയപ്പോൾ ആഘോഷം സോഷ്യൽ മീഡിയയിൽ

ന്യൂഡൽഹി: അതിവിശ്വസ്തനായിരുന്നിട്ടും കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ്? ഇന്ത്യൻ സിനിമാചരിത്രം തിരുത്തിക്കുറിച്ച് ബാഹുബലി ദി ബിഗിനിങ് എന്ന സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിരന്തരം ചോദിക്കുന്ന ചോദ്യം ഇതാണ്. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കാൻ വേണ്ടി രാജമൗലി കണ്ടെത്തിയ ക്ലൈമാക്‌സ് ആരിലും ആകാംക്ഷ അവശേഷിപ്പിക്കുന്നതാണ്. ബോക്‌സോഫീസിൽ 450 കോടി കലക്ട് ചെയ്ത് മുന്നേറുന്നതിന് ഇടെയാണ് ചിത്രത്തിലെ നായകൻ പ്രഭാസ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയത്.

ഡൽഹിയിൽ എത്തിയായിരുന്നു കൂടിക്കാഴ്‌ച്ച. കൂടിക്കാഴ്‌ച്ചയുടെ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഫേസ്‌ബുക്കിൽ പ്രഭാസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോ പങ്കുവച്ചത്. ഇത് ചിത്രത്തിന്റെ പ്രമോഷന് കുറച്ചൊന്നുമല്ല സഹായിച്ചത്. ചിത്രത്തിന്റെ ഉത്തരേന്ത്യൻ പ്രമോഷന്റെ ഭാഗമായി ഡൽഹിയിലുള്ള പ്രഭാസ് കഴിഞ്ഞദിനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെയും കണ്ടിരുന്നു.

അതേ സമയം നരേന്ദ്ര മോദിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യം ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. അടുത്തിടെ ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ഉത്തരം തേടണം എന്നാണ് ബാഹുബലി ആരാധകൻ പറയുന്നത്. ഇത് ഫേസ്‌ബുക്കിൽ ട്രോളായി മാറുകയും ചെയ്തു. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് എന്നതായിരുന്നു ആ ചോദ്യം. മോദി തന്നെ നേരിട്ട് ബാഹുബലിയോട് എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചോദിക്കുന്നതായാണ് ട്രോൾ ചിത്രങ്ങൾ.

വമ്പൻ വിജയം നേടി മുന്നേറുന്ന ബാഹുബലിയുടെ ഇംഗ്ലീഷ് പതിപ്പിനുള്ള എഡിറ്റിങ്ങ് ജോലികൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP